കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും തമ്മില്‍ 'സീക്രട്ട് സെറ്റിംഗ്' ഉണ്ടെന്ന മുന്‍ മേഖാലയ ഗവര്‍ണറും ബിജെപി നേതാവുമായ തഥാഗത റോയിയുടെ ട്വീറ്റ് വിവാദമായി. നാലു ദിവസത്തെ ഡെല്‍ഹി സന്ദര്‍ശനത്തിനെത്തിയ മമത ബാനര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പ്രതികരണം.
'കൊല്‍ക്കത്ത ഇത്തരമൊരു 'സെറ്റിംഗ്' സംബന്ധിച്ച് ഏറെ ഉദ്വേഗത്തോടെയാണ് നീരീക്ഷിക്കുന്നത്. പ്രധാനമന്ത്രി മോദിയും മമതയും തമ്മില്‍ രഹസ്യ ധാരണയാണ് ഇത് അര്‍ത്ഥമാക്കുന്നത്. തൃണമൂലിലെ കള്ളന്മാരും ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകികളും സൈ്വര്യവിഹാരം ചെയ്യുമോയെന്ന ആശങ്കയാണ് ഉയരുന്നത്. ഇത്തരമൊരു രഹസ്യ ധാരണയില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കണം,' തഥാഗത റോയ് ട്വീറ്റ് ചെയ്തു.
ശതകോടികളുടെ ടീച്ചര്‍ റിക്രൂട്ട്മെന്റ് അഴിമതിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രിയും തൃണമൂല്‍ നേതാവുമായ പാര്‍ത്ഥ ചാറ്റര്‍ജിയെ അടുത്തിടെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതടക്കമുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് റോയിയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്