ഡല്‍ഹി: റെയില്‍വേ യാത്രക്കാര്‍ക്ക് പാര്‍ലമെന്റില്‍ നിന്ന് സന്തോഷവാര്‍ത്ത. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ മുതിര്‍ന്ന പൗരന്മാരുടെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുന്നു. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. മുതിര്‍ന്ന പൗരന്‍മാരുടെ ഇളവ് റെയില്‍വേ ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
കൊവിഡ് തരംഗത്തെ തുടര്‍ന്ന് രാജ്യത്ത് യാത്രാനിയന്ത്രണം പ്രാബല്യത്തില്‍ വന്നിരുന്നു. ഇതിനുപിന്നാലെ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് യാത്രയ്ക്കുള്ള അനുവാദം നിഷേധിക്കപ്പെട്ടു. ഇതിനൊപ്പമാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തലാക്കുന്നുവെന്ന് കാണിച്ച് റെയില്‍ര്‍വേ ഉത്തരവിറക്കിയത്. കൊവിഡിന് ശേഷം ട്രെയിന്‍ യാത്ര പുനഃസ്ഥാപിക്കപ്പെട്ടുവെങ്കിലും ഇളവ് പുനഃസ്ഥാപിച്ചിരുന്നില്ല.
വെള്ളിയാഴ്ച രാജ്യസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു റെയില്‍വേ മന്ത്രി. 2019-20 ല്‍ ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ ടിക്കറ്റുകള്‍ക്ക് 59,837 കോടി രൂപ സബ്സിഡി നല്‍കിയതായി റെയില്‍വേ മന്ത്രി വൈഷ്ണവ് പാര്‍ലമെന്റിനോട് പറഞ്ഞു. ഇത് യാത്ര ചെയ്യുന്ന ഓരോ വ്യക്തിക്കും നല്‍കുന്നത് ശരാശരി 53% ഇളവാണ്.
റെയില്‍വേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യന്‍ റെയില്‍വേ ഇപ്പോഴും യാത്രക്കാര്‍ക്ക് ഏകദേശം 53 ശതമാനം കിഴിവ് നല്‍കുന്നു. നിലവില്‍ റെയില്‍വേയുടെ കണ്‍സഷന്‍ വിഭാഗത്തില്‍ വിദ്യാര്‍ഥികളും രോഗികളും ഉള്‍പ്പെടുന്നു. 2019-20ല്‍ പാസഞ്ചര്‍ ടിക്കറ്റുകള്‍ക്ക് റെയില്‍വേ 59,837 കോടി രൂപ സബ്സിഡി നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്