കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര

JANUARY 25, 2022, 4:46 PM

ഡൽഹി : കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര.

കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ആദരമർപ്പിക്കുന്നത്. മലയാളിയായ ആർ ആർ ശരത്തിന് മരണാനന്തര ബഹുമതിയായി സർവ്വോത്തം ജീവൻ രക്ഷാ പതക് നൽകും. 

കേരളത്തിൽ നിന്ന് നാല് പേർക്ക് ഉത്തം ജീവൻ രക്ഷാ പതക് സമ്മാനിക്കും. അൽഫാസ് ബാവു, കൃഷ്ണൻ, കുമാരി മയൂഖ വി, മുഹമ്മദ് അദ്നാൻ മൊഹിയുദ്ദീൻ എന്നിവർക്കാണ് ഉത്തം ജീവൻ രക്ഷാ പതക്.

vachakam
vachakam
vachakam

നീരജ് ചോപ്രയ്ക്ക് പരം വിശിഷ്ട സേവ മെഡൽ സമ്മാനിക്കും. ഉത്തം സേവാ മെഡൽ രണ്ട് മലയാളികൾക്ക് ലഭിക്കും. ലെഫ്റ്റനൻ്റ് ജനറൽ ജോൺസൺ പി മാത്യു, ലെഫ്റ്റനൻ്റ് ജനറൽ പി.ഗോപാലകൃഷ്ണമേനോൻ എന്നിവരാണ് ഉത്തം സേവാ മെഡലിന് അർഹരായ മലയാളികൾ. അതിവിശിഷ്ട സേവാ മെഡൽ  ലെഫ്. ജനറൽ എം ഉണ്ണികൃഷ്ണൻ നായർക്ക് സമ്മാനിക്കും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam