കുത്തേറ്റ സല്‍മാന്‍ റുഷ്ദിയെ വെന്റിലേറ്ററിലേക്ക് മാറ്റി

AUGUST 13, 2022, 5:37 AM

ഇന്ത്യന്‍ വംശജനായ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദി വെന്റിലേറ്ററില്‍. വെള്ളിയാഴ്ച ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ ഒരു പ്രഭാഷണത്തിനിടെ വേദിയില്‍ കഴുത്തിലും ശരീരത്തിലും കുത്തുകയും ഉടന്‍ തന്നെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. 

ലോകമെമ്പാടുമുള്ള എഴുത്തുകാരും രാഷ്ട്രീയക്കാരും അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നാക്രമണമെന്ന് വിശേപ്പിച്ചു.  മണിക്കൂറുകള്‍ എടുത്താണ് ശ്‌സ്ത്രക്രിയ നടത്തിയത്. ഒരു കണ്ണ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞരമ്പുകള്‍ മുറിയുകയും കരളിന് കുത്തേറ്റതിനാല്‍ അപകടാവസ്ഥ ഗുരുതരമാണെന്നും അദ്ദേഹത്തിന്റെ ബുക്ക് ഏജന്റായ ആന്‍ഡ്രൂ വൈലിയുടെ ഇമെയിലില്‍ പറയുന്നു. 

പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ചൗതൗക്വാ ഇന്‍സ്റ്റിറ്റിയൂഷനില്‍ നൂറുകണക്കിന് സദസ്സുകളോട് കലാസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രഭാഷണം നടത്താന്‍ 75 കാരനായ റുഷ്ദിയെ പരിചയപ്പെടുത്തുമ്പോള്‍ ഒരാള്‍ വേദിയിലേക്ക് ഓടിക്കയറി നോവലിസ്റ്റിന്റെ നേരെ കുതിക്കുകയായിരുന്നു. ഉടന്‍ തന്നെ നിലത്തേക്കു വീണു. സംഭവത്തില്‍ സുരക്ഷയൊരുക്കിയ ന്യൂയോര്‍ക്ക് സ്റ്റേറ്റ് പോലീസ്  അക്രമിയെ അറസ്റ്റ് ചെയ്തു. ന്യൂജേഴ്സിയിലെ ഫെയര്‍വ്യൂവില്‍ നിന്നുള്ള ഹാദി മതര്‍ എന്ന 24 കാരനാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. സദസിലുണ്ടായിരുന്ന ഡോക്ടര്‍ ആണ് പ്രാഥമിക പരിശോധനകള്‍ നല്‍കിയത്.  പരിപാടിയുടെ മോഡറേറ്ററായ ഹെന്റി റീസിന് തലയ്ക്ക് നിസാര പരിക്കേറ്റു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തന്റെ എഴുത്തിന്റെ പേരില്‍ നിരവധി വധഭീഷണികളെത്തുടര്‍ന്ന് ഒരു പതിറ്റാണ്ടോളം റുഷ്ദി ഒളിവിലായിരുന്നെങ്കിലും സമീപ വര്‍ഷങ്ങളില്‍ ഒളിവ് ജീവിതം അവസാനിപ്പിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam