വനിത സ്പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍

APRIL 17, 2021, 11:49 AM

ശ്രീനഗര്‍: വനിത സ്പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍.ഭീകരതയെ പിന്തുണച്ചതിനാണ്  അറസ്റ്റ്.   ജമ്മു കശ്മീര്‍ പോലീസിന്റേതാണ് നടപടി. കുല്‍ഗ്രാം ജില്ലയിലെ ഫ്രിസാല്‍ സ്വദേശിയായ സൈമ അഖ്തറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭീകരാക്രമണത്തിനെതിരായ സുരക്ഷാ സേനയുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റത്തിന് ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് കശ്മീര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തു.

ഭീകരാക്രമണം സംബന്ധിച്ച്‌ രഹസ്യ വിവരം ലഭിച്ച സേനയെ അന്വേഷണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ഭീകരതയെ പിന്തുണയ്ക്കുന്ന പ്രസ്താവനകള്‍ നടത്തുകയും ചെയ്തതോടെയാണ് സൈമക്കെതിരെ നടപടി സ്വീകരിച്ചത്.ഭീകരതയെ പ്രോത്സാഹിപ്പിച്ച്‌ ഇവര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

ഫ്രിസാല്‍ ഗ്രാമത്തിലെ കരേവ മൊഹല്ലയില്‍ ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്ന് മേഖലയില്‍ തെരച്ചിലിന് എത്തിയ സുരക്ഷാ സേനയെയാണ് സൈമ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത്. രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ പോരാടുന്ന സുരക്ഷാ സേനയ്ക്ക് സൈമ തടസം സൃഷ്ടിക്കുന്നുവെന്ന് കാണിച്ചാണ് ഇവരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam