യു.എ.ഇയില്‍നിന്ന് കേരളത്തിലേക്ക് വരുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് ഫലം നിര്‍ബന്ധം

JULY 22, 2021, 7:41 AM

ന്യൂഡല്‍ഹി:കേരളത്തിലേയ്ക്ക്  യു.എ.ഇയില്‍നിന്ന്  വരുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് ഫലം നിര്‍ബന്ധം. എയര്‍ ഇന്ത്യ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ആഭ്യന്തര യാത്ര നടത്തുന്ന വാക്സിനെടുത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. ഫലത്തിന്റെ ആവശ്യമില്ല.

ബന്ധുക്കളുടെ മരണത്തെത്തുടര്‍ന്ന് നാട്ടിലേക്ക് അടിയന്തരമായി യാത്ര ചെയ്യുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. ഫലം സമര്‍പ്പിക്കുന്നത് ഒഴിവാക്കി നല്‍കണമെന്ന് അപേക്ഷിക്കാന്‍ എയര്‍സുവിധയില്‍ സൗകര്യമുണ്ട്.

അതേസമയം ഫെബ്രുവരി 23 മുതല്‍ ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് ഫലം എയര്‍സുവിധ പോര്‍ട്ടലില്‍ സമര്‍പ്പിക്കണമെന്ന വ്യവസ്ഥയുണ്ട്.റിപ്പോര്‍ട്ടിന്റെ പ്രിന്റു ചെയ്ത പകര്‍പ്പ് യാത്രയില്‍ കൈവശം കരുതുകയും വേണം.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam