ജിതിൻ പ്രസാദയുടെ  ബിജെപി പ്രവേശനം; ഞെട്ടൽ മാറാതെ കോൺഗ്രസ്‌ നേതാക്കൾ 

JUNE 10, 2021, 4:51 PM

ന്യൂ ഡൽഹി: ഇത്രയും നാൾ  കോൺഗ്രസിനെ നെഞ്ചോട് ചേർത്തുപിടിച്ച പ്രിയ നേതാവ് ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നുവെന്ന വാർത്ത ഇപ്പോഴും ചില കോൺഗ്രസ്‌ പ്രവർത്തകർക്ക് ഉൾക്കൊള്ളാനായിട്ടില്ല.ദേശീയ രാഷ്ട്രീയത്തിൽതന്നെ  വലിയ കോലിളക്കമാണ് ജിതിന്റെ ഈ അപ്രതീക്ഷിത നീക്കം ഉണ്ടാക്കിയത്.ഉത്തർ പ്രദേശിലടക്കം നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ് കോൺഗ്രസ്‌ ഇപ്പോൾ.ഇതിനിടെ ജിതിന്റെ തീരുമാനത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്.

ജിതിന്റെ തീരുമാനം തങ്ങളുടെ മുഖത്തേറ്റ വലിയ അടിയാണെന്നും അദ്ദേഹം കോൺഗ്രസ് പാർട്ടിയെ ഒരു 'പ്രാദേശിക പാർട്ടി'യെന്ന് വിശേഷിപ്പിച്ചത് എന്തുകൊണ്ടാണെന്ന് തനിക്ക് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും റാവത്ത് വാർത്ത ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.ഇത്രയും നാൾ അദ്ദേഹത്തിന്റെ കുടുംബം ഏതുപാർട്ടിക്കെതിരെയാണോ പ്രവർത്തിച്ചത് അതിലേക്കാണ് അദ്ദേഹമിന്ന് ലയിച്ചതെന്നും അദ്ദേഹം  പ്രതികരിച്ചു.

ജൂൺ 9ന് ബിജെപി  പാർട്ടി ആസ്ഥാനത്ത് എത്തിയ ജിതിൻ പ്രസാദ  കേന്ദ്ര റെയിൽ‌വേ മന്ത്രി പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് ബിജെപി പാർട്ടി അംഗത്വം സ്വീകരിച്ചത്."എനിക്ക് കോൺഗ്രസുമായി മൂന്ന് തലമുറ നീണ്ടുനിൽക്കുന്ന ബന്ധമുണ്ട്, അതിനാൽ വളരെയധികം ആലോചിച്ച ശേഷമാണ് ഞാൻ ഈ സുപ്രധാന തീരുമാനം എടുത്തത്.കഴിഞ്ഞ 8-10 വർഷങ്ങൾ നോക്കുമ്പോൾ ബിജെപിയെ മാത്രമാണ് എനിക്കൊരു ദേശീയ പാർട്ടിയായി കാണാൻ കഴിഞ്ഞത്. മറ്റ് പാർട്ടികൾ പ്രാദേശികമാണ്.പക്ഷെ ബിജെപി  ദേശീയ പാർട്ടിയാണ്" പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം ജിതിൻ പ്രതികരിച്ചു.

vachakam
vachakam
vachakam

ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനോ അവർക്ക് വേണ്ടി പ്രവർത്തിക്കാനോ കഴിയുന്നില്ലെങ്കിൽ ഒരു പാർട്ടിയിൽ തുടരുന്നതിന്റെ പ്രസക്തി എന്താണെന്ന് തനിക്ക് തോന്നിയെന്നും കോൺഗ്രസിനൊപ്പം തനിക്കിനി തുടരാൻ സാധിക്കില്ലെന്നും താനൊരു ബിജെപി പ്രവർത്തകനായി വരും നാളുകളിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം മുൻപ്  തനിക്ക് പൂർണ പിന്തുണ നൽകിയ കോൺഗ്രസ്‌ പ്രവർത്തകർക്ക് നന്ദി അറിയിക്കാനും ജിതിൻ മറന്നില്ല.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിൽ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ജിതിന്റെ ബിജെപി പ്രവേശനം.  

ഇന്ത്യൻ യൂത്ത് കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായിട്ടാണ് ജിതിൻ പ്രസാദ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2004ൽ ആദ്യമായി അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.യുപിഎ സർക്കാർ കാലത്ത് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.കഴിഞ്ഞ മാർച്ചിൽ കോൺഗ്രസിന്റെ പ്രമുഖ നേതാക്കളിൽ ഒരാളായ ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന്റെ തിരിച്ചടി മാറും മുൻപാണ് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി മറ്റൊരു നേതാവ് കൂടി ബിജെപിയിൽ ചേരുന്നത്.

English summary: Response of congress leader Harish Rawat after Jitin Prasada joined bjp

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam