ഇന്ധനവില പിടിച്ചുനിർത്താൻ കേന്ദ്ര, സംസ്​ഥാന സർക്കാറുകൾ പരോക്ഷ നികുതി കുറക്കണമെന്ന്   റിസർവ്​ ബാങ്ക്

FEBRUARY 23, 2021, 1:38 PM

ന്യൂഡൽഹി: ഇന്ത്യയിൽ  ഇന്ധനവില പിടിച്ചുനിർത്താൻ കേന്ദ്ര, സംസ്​ഥാന സർക്കാറുകൾ പരോക്ഷ നികുതി കുറക്കണമെന്ന ആവശ്യവുമായി റിസർവ്​ ബാങ്ക്​.പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി കുറക്കണമെന്നാണ്​ ആവശ്യം.

കേന്ദ്ര, സംസ്​ഥാന സർക്കാറുകളുടെ നികുതിയടക്കം പെട്രോളിന്​ 60 ശതമാനവും ഡീസലിന്​ 54ശതമാനവും വിലവർധനയുണ്ട്​. സമ്പദ്​ വ്യവസ്​ഥയിലെ വില സമ്മർദ്ദം കുറക്കുന്നതിന്​ ഇവയുടെ നികുതി കുറ​ക്കേണ്ടത്​ അനിവാര്യമാണെന്നും ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്​ പറഞ്ഞു. ഫെബ്രുവരി ആറിന്​ ചേർന്ന ധനനയ സമിതിയിലാണ്​ ആർ.ബി.ഐയുടെ പരാമർശം.

പെട്രോൾ, ഡീസൽ വില വർധനവ്​ സമ്പദ്​വ്യവസ്​ഥയിൽ വില സമ്മർദ്ദം കൊണ്ടുവരും. ഇത്​ സമ്പദ്​വ്യവസ്​ഥയെ പ്രതികൂലമായി ബാധിക്കുമെന്നും റിസർവ്​ ബാങ്ക്​ ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

ഗോൾഡ്​മാൻ സാച്ചസിന്‍റെ കണക്കുകൂട്ടൽ പ്രകാരം അസംസ്​കൃത എണ്ണവില ഇനിയും ഉയരും. ആഗോള വിപണിയിൽ ഇന്ധനവില ഉയരുന്നതോടെ രാജ്യത്തും അതിന്​ അനുസൃതമായ വിലവർധനയുണ്ടാകാം. നികുതിനിരക്ക്​ കുറക്കുക മാത്രമാണ്​ ഇതിന്‍റെ പരിഹാരം. ഇന്ധനവിലവർധനവ്​ ഭക്ഷ്യവസ്​തുക്കൾ ഉൾപ്പെടെയുള്ളവയുടെയും സേവനങ്ങളുടെയും വിലവർധനക്കും കാരണമാകും.

2021 സാമ്പത്തികവർഷത്തിൽ പെട്രോൾ, ഡീസൽ എക്​സൈസ്​ തീരുവയായി 2.67 ലക്ഷം കോടി സമാഹരിക്കാനാണ്​ ബജറ്റിലെ നിർദേശം. എന്നാൽ ഒമ്പതുമാസത്തിനകം തന്നെ 2.36 ലക്ഷം കോടി സമാഹരിച്ചിരുന്നു. 94,000 കോടിയുടെ അധിക നികുതി വരുമാനം കേന്ദ്രത്തിന്​ ലഭിക്കുമെന്നാാണ്​ കണക്കുകൂട്ടൽ.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam