ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു

JUNE 10, 2021, 3:03 PM

കൊൽക്കത്ത: പ്രശസ്ത ബംഗാളി സംവിധായകനും കവിയുമായ ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു.77 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊൽക്കത്തയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 

ഉത്തരാ, ബാഗ് ബഹാദൂർ, തഹാദർ കഥ, ചരച്ചാർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ ബുദ്ധദേബ് ദാസ് ഗുപ്ത ഏറെ പ്രശസ്തി നേടിയിരുന്നു.അദ്ദേഹം സംവിധാനം ചെയ്ത ബാഗ് ബഹാദൂർ, ചരച്ചാർ, ലാൽ ദർജ, മൊണ്ടോ മേയർ ഉപാഖ്യാൻ, കൽപുരുഷ് എന്നീ ചിത്രങ്ങൾ  മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം  നേടിയുണ്ട്.200ലും 2005ലും മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തിനാണ് ലഭിച്ചത്.

ദൂരത്‌വ (1978), ഫെറ (1987)  തഹാദർ കഥ (1993) എന്നിവയ്ക്ക് മികച്ച ബംഗാളി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.1998-ൽ പുറത്തിറങ്ങിയ എ പെയിന്റർ ഓഫ് എലോക്വന്റ് സൈലൻസ്: ഗണേഷ് പൈന് മികച്ച കല / സാംസ്കാരിക ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും 1987ൽ  ഫെറയ്ക്ക്  മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

vachakam
vachakam
vachakam

കോഫിൻ കിമ്പ സ്യൂട്ട്‌കേസ്, ഗോവിർ അരാലി, റ്റാറ്റ കഹിനി, ഹിംജോഗ്, റോബോട്ടർ ഗാൻ, ശ്രേഷ്ഠ കബിത എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കവിത രചനകൾ.അദ്ദേഹത്തിന്റെ നിര്യാണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി.അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹത്തിന്റെ അന്ത്യം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും  സഹപ്രവർത്തകരുടെയും ഒപ്പം  ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മമത ട്വീറ്റ് ചെയ്തു. 

English summary: Renowned Bengali Filmmaker-Poet Buddha deb Dasgupta passed away


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam