വായ്പകളും കിട്ടാക്കടവും എആര്‍സികൾക്ക് കൈമാറാൻ ആർബിഐ

SEPTEMBER 26, 2021, 8:49 PM

മുംബൈ: ബാങ്കുകളിലെ കിട്ടാക്കടവും തട്ടിപ്പായി തരംതിരിച്ച വായ്പകളും ആസ്തി പുനർനിർമാണ കമ്പനികൾക്ക് (എആർസി) കൈമാറാൻ ആർബിഐ അനുമതി. 

തട്ടിപ്പായി തരംമാറ്റിയ വായ്പകളിലെ ആസ്തികളിൽ പരിഹാരം കണ്ടെത്തുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം. ഇത്തരം വായ്പകളിലെ തുക വകമാറ്റി ചെലവാക്കിയിട്ടുണ്ടാകാമെന്നതിനാൽ ഇവ ഏറ്റെടുക്കാൻ ആസ്തി പുനർനിർമാണ കമ്പനികൾ തയ്യാറാകുമോ എന്നതിൽ സംശയം തുടരുന്നു. 

പുതിയ നിർദ്ദേശം അനുസരിച്ച് 60 ദിവസമായി തിരിച്ചടവിൽ വീഴ്ച വരുത്തിയ വായ്പകൾ എആർസികൾക്ക് (ആസ്തി പുനർനിർമാണ കമ്പനി) കൈമാറാൻ സാധിക്കും. 

vachakam
vachakam
vachakam

ഇത്തരം വായ്പകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പുരോഗതി റിസർവ് ബാങ്കിനെ അറിയിക്കൽ, നിരീക്ഷണം, അന്വേഷണ ഏജൻസികൾക്ക് പരാതി നൽകൽ തുടങ്ങിയ ഉത്തരവാദിത്വങ്ങളും ബാങ്കുകൾ എൻആർസിക്ക് (ആസ്തി പുനർനിർമാണ കമ്പനി) കൈമാറും. 

തട്ടിപ്പായി തരംതിരിച്ച വായ്പകളും ഇതിൽ ഉൾപ്പെടും. കിട്ടാക്കടമായി തരംതിരിച്ച വായ്പകളും ആസ്തി പുനർനിർമാണ കമ്പനികളിലേക്ക് കൈമാറും. കിട്ടാക്കട പ്രതിസന്ധി ബാങ്കുകളിൽ വർധിക്കുന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ ഭാഗത്ത് നിന്നുളള നടപടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam