രാജ്യവും ലോകവും കോവിഡിനെതിരായ പോരാട്ടത്തിൽ തന്നെയാണെന്നും, ജാഗ്രത കൈവിടാനായിട്ടില്ലെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അതേസമയം, കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതങ്ങളിൽ നിന്ന് ഇന്ത്യൻ സമ്പദ്രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്നും രാഷ്ട്രപതി പറഞ്ഞു.
73ാം റിപ്പബ്ലിക്ദിന തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. മാനവരാശിക്ക് മുന്നിൽ വലിയ വെല്ലുവിളിയാണ് കോവിഡ് ഉയർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരൊറ്റ ഇന്ത്യയെന്ന ഐക്യത്തിന്റെ വികാരമാണ് ഈ വേളയിൽ രാജ്യം ആഘോഷിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഊഷ്മളത ലോകം അംഗീകരിക്കുന്നു. ഭാവി വെല്ലുവിളികൾ നേരിടുന്നതിൽ മെച്ചപ്പെട്ട ഇടമാണിന്ന് ഇന്ത്യ. ആഗോള സമൂഹത്തിൽ ശരിയായ സ്ഥാനം ഇന്ത്യ ഉറപ്പിക്കുക തന്നെ ചെയ്യും.
കോവിഡ് മഹാമാരി ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങള്‍ നിശബ്ദമാക്കിയേക്കാം. എന്നാല്‍ ആത്മാവ് എന്നത്തേയും പോലെ ശക്തമാണ്. സ്വരാജ് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ അസാമാന്യ ധീരത പ്രകടിപ്പിക്കുകയും അതിനുവേണ്ടി പോരാടാന്‍ ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനികളെയും ഈ അവസരത്തില്‍ നമുക്ക് സ്മരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ധീരനായ ഒരു സൈനികന് ഡ്യൂട്ടിക്കിടെ വീരമൃത്യുവരിക്കുമ്പോള്‍ രാജ്യം മുഴുവന്‍ ദുഃഖത്തിലാകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ മാസം, നിര്‍ഭാഗ്യകരമായ ഒരു അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്തിനേയും അദ്ദേഹത്തിന്റെ ഭാര്യയെയും നിരവധി ധീരരായ സൈനികരെയും നമുക്ക് നഷ്ടപ്പെട്ടു. ദാരുണമായ നഷ്ടത്തില്‍ രാജ്യം മുഴുവന്‍ ദുഃഖത്തിലാണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്