വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണം കി​സാ​ന്‍ മ​ഹാ​പ​ഞ്ചാ​യ​ത്ത്

NOVEMBER 29, 2021, 7:54 AM

മും​ബൈ: വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണം കി​സാ​ന്‍ മ​ഹാ​പ​ഞ്ചാ​യ​ത്ത്.

നൂ​റി​ലേ​റെ ക​ര്‍​ഷ​ക, തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളാ​ണ്​ എ​സ്.​എ​സ്.​കെ.​എ​മ്മി‍ന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ഞാ​യ​റാ​ഴ്​​ച ആ​സാ​ദ്​ മൈ​താ​ന​ത്ത്​ ന​ട​ന്ന കി​സാ​ന്‍ മ​ഹാ​പ​ഞ്ചാ​യ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. മ​ല​യാ​ളി​ക​ളും പ​ങ്കാ​ളി​ക​ളാ​യി.

ക​ര്‍​ഷ​ക​ര്‍​ക്ക്​ ഉ​റ​പ്പു​ന​ല്‍​കു​ന്ന അ​ടി​സ്​​ഥാ​ന ത​റ​വി​ല (എം.​എ​സ്.​പി) നി​യ​മം, വൈ​ദ്യു​തി ഭേ​ദ​ഗ​തി ബി​ല്‍​ പി​ന്‍​വ​ലി​ക്ക​ല്‍, ല​ഖിം​പു​ര്‍ ഖേ​രി സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര​മ​ന്ത്രി അ​ജ​യ്​ മി​ശ്ര​യു​ടെ അ​റ​സ്​​റ്റ്​ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​മാ​യി സ​മ​രം തു​ട​രു​മെ​ന്ന്​ ഭാ​ര​തീ​യ കി​സാ​ന്‍ യൂ​നി​യ​ന്‍ നേ​താ​വ്​ രാ​കേ​ശ്​​ ടി​കാ​യ​ത്​​ പ​റ​ഞ്ഞു.

vachakam
vachakam
vachakam

ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ എം.​എ​സ്.​പി​യെ ന​രേ​ന്ദ്ര മോ​ദി പി​ന്തു​ണ​ച്ചി​രു​ന്ന​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യ ടി​കാ​യ​ത്​ കേ​ന്ദ്ര​ത്തി​ലെ മോ​ദി സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ള്‍ ച​ര്‍​ച്ച​ക​ളി​ല്‍ നി​ന്ന്​  ഓടി​യൊ​ളി​ക്കു​ക​യാ​ണെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി.

കാ​ര്‍​ഷി​ക, തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലെ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച്‌​ രാ​ജ്യ​ത്തു​ട​നീ​ളം സ​ഞ്ച​രി​ക്കു​മെ​ന്നും ടി​കാ​യ​ത്​ പ​റ​ഞ്ഞു.

ദ​ര്‍​ശ​ന്‍ പാ​ല്‍, ഹ​ന്നാ​ന്‍ മു​ല്ല, ജോ​ഗേ​ന്ദ്ര ജാ​ദ​വ്, മേ​ധ പ​ട്​​ക​ര്‍ തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു.

vachakam
vachakam
vachakam

ല​ഖിം​പു​ര്‍ ഖേ​രിയില്‍ കൊ​ല്ല​പ്പെ​ട്ട ക​ര്‍​ഷ​ക​രു​ടെ ചി​താ​ഭ​സ്​​മ​വു​മാ​യു​ള്ള 'ശ​ഹീ​ദ്​ ക​ല​ശ്​ യാ​ത്ര' മും​ബൈ​യി​ല്‍ അ​വ​സാ​നി​ച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam