രണ്ട് ഗര്‍ഭിണികളടക്കം സഹോദരിമാരായ മൂന്നു സ്ത്രീകളെയും രണ്ടു കുട്ടികളെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ജയ്പൂര്‍ ജില്ലയിലെ ഡുഡു നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ച മുതല്‍ ഇവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കലു മീന (25), മംമ്ത മീന (23), കംലേഷ് മീന (20) എന്നിവരാണ് മരിച്ചത്. ഇതില്‍ മംമ്ത, കംലേഷ് എന്നിവര്‍ പൂര്‍ണ ഗര്‍ഭിണികളായിരുന്നു. മരിച്ച കുട്ടികള്‍ രണ്ടും കലു മീനയുടേതാണ്. ഒരാള്‍ക്ക് നാല് വയസ്സും മറ്റെയാള്‍ക്ക് 27 ദിവസവുമാണ് പ്രായം. മൂവരെയും ഒരേ കുടുംബത്തിലെ സഹോദരന്മാരാണ് വിവാഹം ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ഇവരെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃ വീട്ടുകാര്‍ കൊലപ്പെടുത്തിയതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
15 ദിവസം മുമ്പ് ഭര്‍തൃമാതാവിന്റെ മര്‍ദനത്തില്‍ കണ്ണിന് പരിക്കേറ്റ കലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ വീട്ടില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയതായി എ എസ് പി ദിനേശ് കുമാര്‍ ശര്‍മ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്