രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ പ്രീമിയം പെട്രോള്‍ ലിറ്ററിന് 100 കടന്നു

JANUARY 28, 2021, 8:50 PM

ജയ്പുര്‍: രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ പ്രീമിയം പെട്രോള്‍ ലിറ്ററിന് 100 കടന്നു. കേന്ദ്ര എക്‌സൈസ് നികുതിയും സംസ്ഥാനങ്ങളിലെ വാറ്റ് നികുതിയുമുള്‍പ്പെടെയാണ് ഇന്ധന വില ഈടാക്കുന്നത്. സംസ്ഥാന നികുതിക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വിലയില്‍ മാറ്റം വരും.

ബുധനാഴ്ച 101.80 രൂപക്കാണ് പ്രീമിയം പെട്രോള്‍ വിറ്റത്. സാധാരണ പെട്രോളിന് 93.86 രൂപയുമായി ഉയര്‍ന്നു. ഡീസലിന് 85.94 രൂപയാണ് ലിറ്ററിന് വില. രാജസ്ഥാനിലാകെ പെട്രോള്‍ വില 93 രൂപയിലെത്തി. 

രാജസ്ഥാനില്‍ ഡീസലിന് 28 ശതമാനവും പെട്രോളിന് 38 ശതമാനവുമാണ് വാറ്റ് നികുതി ഈടാക്കുന്നത്. ദില്ലിയേക്കാള്‍ എട്ട് മുതല്‍ 10 രൂപ അധികമാണ് രാജസ്ഥാനിലെ ഇന്ധന വില. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam