രാജ് കുന്ദ്രയുടെ ബ്ലൂ ഫിലിം നിർമ്മാണത്തിൽ പങ്കാളിയായി സഹോദരി ഭര്‍ത്താവും

JULY 22, 2021, 7:59 AM

ദില്ലി: നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് മുംബൈയിൽ അറസ്റ്റിലായ നടി ശില്പ്പാഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ പ്രവർത്തനങ്ങൾ ലണ്ടൻ കേന്ദ്രീകരിച്ച്. 

ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന കെൻരിൻ എന്ന സ്ഥാപനം രാജ് കുന്ദ്രയുടെ സഹോദരി ഭർത്താവിന്റെ ഉടമസ്ഥതയിള്ളതാണ്. ഇന്ത്യയിൽ നിർമ്മിക്കുന്ന കുന്ദ്രയുടെ സ്ഥാപനത്തിലെ നീലച്ചിത്രങ്ങൾ ഇതുവഴിയാണ് വിതരണത്തിനെത്തുന്നതെന്ന് മുംബൈ പോലീസ് വൃത്തങ്ങൾ അറിയിച്ചു.

രണ്ടുകമ്പനികളും യോജിച്ചാണ് നീലച്ചിത്രനിർമ്മാണത്തിലും വിതരണത്തിലും ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. കൂടാതെ നീലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഹോട്ട്ആപ്പുകൾ കെൻരിനാണ് നിയന്ത്രിക്കുന്നത്. 

vachakam
vachakam
vachakam

ലണ്ടനിലാണ് കെൻരിൻ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ അതിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് ഇന്ത്യയിൽ പ്രവർത്തിക്കുന്ന കുന്ദ്രയുടെ വ്യാൻ ഇന്റസ്ട്രീസിലൂടെയാണെന്ന് മുംബൈ ജോയിന്റ് കമ്മീഷണർ മിലിന്ദ് ബ്രഹ്മബെ പത്രസമ്മേളനത്തിൽ അറിയിച്ചു. പോലീസിന് ഇരു കമ്പനികളും തമ്മിലുള്ള ബന്ധം സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ഇതിനകം ലഭിച്ചുകഴിഞ്ഞതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

 കേസിൽ രാജ് കുന്ദ്രയ്‌ക്കെതിരെയുള്ള തെളിവുകൾ ശക്തമാണ്. രാജ് കുന്ദ്രയേയും അദ്ദേഹത്തിന്റെ ഐടി തലനായ റയാൻ തോർപ്പിനേയും ശക്തമായ തെളിവുകളോട് കൂടി തന്നെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് മുബൈ ജോയിന്റ് പോലീസ് കമ്മീഷണർ വ്യക്തമാക്കി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam