റെയിൽവേ ഓഫീസിലെ തീപിടുത്തത്തിൽ 7 പേർ മരിച്ചു 

MARCH 9, 2021, 8:47 AM

കൊൽക്കത്ത:ബംഗാളിലെ ഈസ്റ്റേൺ റെയിൽവേ ഓഫീസിലെ തീപിടുത്തത്തിൽ 7 പേർ വെന്തു മരിച്ചു. കൊൽക്കത്തയിലെ ഈസ്റ്റേൺ റെയിൽവേ സ്റ്റേഷൻ ഓഫീസിന്റെ 13-ാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. രണ്ടു റെയിൽവേ പ്രൊട്ടക്ഷൻ ഓഫീസർമാരും നാല് അഗ്നി ശമന സേനാംഗങ്ങളും കൊൽക്കത്ത പോലീസ് സബ് ഇൻസ്‌പെക്ടറും ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് 6.15 ഓടെയാണ് തീപിടുത്തം ഉണ്ടായത്.കെട്ടിടത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് പശ്ചിമ ബംഗാൾ സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. നിലവിൽ തീ നിയന്ത്രണ വിധേയമാണ്. അഗ്നി ശമന സേനയുടെ 10 യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഹൂഗ്ലി നദിയുടെ തീരത്താണ് ഈസ്റ്റേൺ റെയിൽവേ സ്റ്റേഷൻ ഓഫീസ് സ്ഥിതി ചെയ്യുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam