ന്യൂഡൽഹി: പശ്ചിമബംഗാളിൽ നടക്കുന്ന കോൺഗ്രസ്-ഇടത് സഖ്യ റാലിയിൽ നിന്ന് രാഹുൽ ഗാന്ധി പിന്മാറി. പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിനെ കോൺഗ്രസും ഇടതു പാർട്ടികളും ഒരുമിച്ചാണ് നേരിടുന്നത്.
സഖ്യ ധാരണ പ്രകാരം 193 സീറ്റുകളിലെ 101 ൽ ഇടതു പാർട്ടികളും 92 സീറ്റുകളിൽ കോൺഗ്രസും മത്സരിക്കും. എന്നാൽ കേരളത്തിൽ ഇടത്-കോൺഗ്രസ് പോരാട്ടമാണ് നടക്കുന്നത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇടതുപക്ഷവും കോൺഗ്രസ് വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് അടിസ്ഥാനത്തിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് രാഹുലിന്റെ പിന്മാറ്റം എന്നാണ് വിവരം. മാർച്ച് ഒന്ന് വരെ രാഹുൽ ഗാന്ധി സന്ദർശിക്കുമെന്നാണ് പുതിയ വിവരം.
ഈ സാഹചര്യത്തിൽ ബംഗാളിൽ നടക്കുന്ന ഇടത്-കോൺഗ്രസ് റാലിയിൽ പങ്കെടുക്കുന്നത് കേരളത്തിലെ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്ക കേരളത്തിലെ കോൺഗ്രസ് നേതാക്കളടക്കം പങ്കുവച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ബിജെപി പ്രചാരണായുധമാക്കി എടുക്കുമെന്ന സൂചനയുമുണ്ട്. അതിനെ തടയാൻ കൂടിയാണ് രാഹുലിന്റെ പിന്മാറ്റം. അതേസമയം ബംഗാളിൽ ബിജെപി-തൃണമൂൽ കോൺഗ്രസ് നേർക്കുനേർ പോരട്ടമാണ് നടക്കുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1