ഡൽഹി: 2022ലെ പുലിറ്റ്സർ പ്രൈസ് ജേതാവ് കശ്മീരി ഫോട്ടോ ജേർണലിസ്റ്റ് സന്ന ഇർഷാദ് മട്ടുവിന് യാത്രാ വിലക്ക്. ഫ്രഞ്ച് വിസയുണ്ടെങ്കിലും ഡൽഹിയിൽ നിന്ന് പാരീസിലേക്കുള്ള യാത്ര ഇമിഗ്രേഷൻ അധികൃതർ തടഞ്ഞതായാണ് റിപ്പോർട്ട്.
പാരീസിൽ ഒരു പുസ്തക പ്രകാശനത്തിനും ഫോട്ടോഗ്രാഫി പ്രദർശനത്തിനും പങ്കെടുക്കാനായി പുറപ്പെടാനാണ് സന ഇർഷാദ് ഡൽഹിയിലെത്തിയത്.വിദേശ യാത്ര തടഞ്ഞതിനു പിന്നിലെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
എന്നാൽ വിദേശ യാത്ര ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ തന്നോട് പറഞ്ഞതായി സന്ന ട്വിറ്ററിൽ കുറിച്ചു. യാത്ര വിലക്കിനുള്ള കാരണം പോലും ഇമിഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കിയില്ലെന്നും സന ട്വീറ്റ് ചെയ്തു.
അതേസമയം അന്താരാഷ്ട്ര യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളവരുടെ പട്ടികയില്‍ സന ഇർഷാദ് മട്ടുവിനെയും സർക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്