കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിംഗ് ഉൾപ്പെടെയുള്ളവരുടെ ഖാലിസ്ഥാൻ അനുകൂല ട്വിറ്റർ അക്കൗണ്ടുകൾ ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചതിനെ തുടർന്ന് ഇന്ത്യയിൽ തടഞ്ഞുവച്ചു.
ഖാലിസ്ഥാനി ഘടകങ്ങൾ വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ കോൺസുലേറ്റുകളും ഹൈക്കമ്മീഷനുകളും ആക്രമിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
കനേഡിയൻ കവയിത്രി രൂപി കൗർ, സന്നദ്ധ സംഘടനയായ യുണൈറ്റഡ് സിഖ്‌സ്, കാനഡ ആസ്ഥാനമായുള്ള പ്രവർത്തകൻ ഗുർദീപ് സിംഗ് സഹോത എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്‌തിട്ടുണ്ട്. ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾക്ക് പേരുകേട്ട ജഗ്മീത് സിങ്ങിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തതിന് പ്രാധാന്യമേറെയാണ്.
ഞായറാഴ്‌ച ഖാലിസ്ഥാനി അനുകൂലികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിക്കുകയും ത്രിവർണ്ണ പതാക വലിച്ചെറിയുകയും ചെയ്‌തിരുന്നു. മണിക്കൂറുകൾക്ക് ശേഷം, ഖാലിസ്ഥാനി ഘടകങ്ങൾ യുഎസിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയും ആക്രമണം നടത്തി.
പ്രതിഷേധക്കാർ വാതിലുകൾ തകർത്ത് ഓഫീസിലേക്ക് ഇരച്ചുകയറുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്