കോവിഡ് രണ്ടാം തരംഗം മാരകമായത് കേന്ദ്ര സര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങൾ മൂലമാണെന്ന് പ്രിയങ്ക ഗാന്ധി 

JULY 22, 2021, 5:03 AM

ന്യൂ ഡൽഹി: രാഹുലിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഇത്രയധികം വഷളാകാൻ കാരണമായത് കേന്ദ്ര സർക്കാരിന്റെ തലതിരിഞ്ഞ നയങ്ങളാണെന്ന് പ്രിയങ്ക വിമർശിച്ചു.രാജ്യത്തെ ഓക്‌സിജന്‍ കയറ്റുമതി എഴുന്നൂറ് ശതമാനത്തോളം വര്‍ദ്ധിപ്പിച്ചതാണ് രണ്ടാംകൊവിഡ് തരംഗം മാരകമാക്കിയതെന്നും അവര്‍ കുറ്റപ്പെടുത്തി.

‘മരണങ്ങള്‍ സംഭവിച്ചത് സര്‍ക്കാര്‍ ഇടപടല്‍ കൊണ്ട് മാത്രമാണ്. സര്‍ക്കാര്‍ ഓക്‌സിജന്‍ വിതരണത്തിന് ടാങ്കറുകള്‍ നല്‍കിയില്ല. ഇത് സംബന്ധിച്ച് വിദഗ്ധരുടേയും പാര്‍ലമെന്ററി സമിതിയുടേയും അഭിപ്രായങ്ങള്‍ പൂര്‍ണ്ണമായും അവഗണിച്ചു. ഓക്‌സിജന്‍ നല്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊണ്ടില്ല’. ഇതെല്ലാമാണ് കൊവിഡ് രണ്ടാംതരംഗം രാജ്യത്ത് മാരകമാക്കിതീര്‍ത്തതെന്ന് പ്രിയങ്ക വിശദീകരിച്ചു. ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ആവശ്യമായ ഒരു വിധ നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാണിച്ചു.രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിനിടെയുണ്ടായ ഓക്സിജൻ ക്ഷാമം മൂലം ആരും മരണപ്പെട്ടില്ലെന്ന കേന്ദ്ര സർക്കാർ വാദത്തിനെതിരെയായിരുന്നു പ്രിയങ്കയുടെ ഈ വാക്കുകൾ.

വിഷയത്തിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധിയും രംഗത്ത് വന്നിരുന്നു. രാജ്യത്ത് ഓക്സിജന്റെ അഭാവം മാത്രമല്ല, അന്നും ഇന്നും സത്യത്തിന്റെയും അവബോധത്തിന്റെയും അഭാവമുണ്ട് എന്നായിരുന്നു കേന്ദ്രത്തെ വിമർശിച്ചുള്ള രാഹുലിന്റെ പ്രതികരണം.പിന്നാലെ രാഹുലിന്റെ പ്രതികരണത്തിനെതിരെ ബിജെപിയും രംഗത്ത് വന്നു.

vachakam
vachakam
vachakam

"രാഹുലിന് മുൻപ് ബുദ്ധിയുടെ കുറവുണ്ടായിരുന്നു. ഇപ്പോൾ അത് നഷ്ടമായി. ഇനി എന്നെന്നേക്കുമായി നഷ്ടപ്പെടും. കോവിഡ് മരണ പട്ടിക സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് നൽകുന്നത്. നിങ്ങളുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഈ പട്ടിക പരിഷ്കരിച്ച് അയക്കാൻ നിങ്ങൾക്ക് ആവശ്യപ്പെടാം. അതുവരെ കള്ളം പറയുന്നത് നിർത്തണം"- എന്നായിരുന്നു ഗിരിരാജ് സിങ്ങിന്റെ മറുപടി. 

"സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും കേന്ദ്ര സർക്കാരിന് നൽകിയ കണക്ക് പ്രകാരം രാജ്യത്ത് ആരും തന്നെ ഓക്‌സിജൻ ലഭിക്കാതെ മരിച്ചിട്ടില്ല. സംസ്ഥാനങ്ങൾ ശേഖരിച്ച് നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുന്നതെന്നും ഇത്തരം കണക്കുകൾ കേന്ദ്ര സർക്കാർ നിർമ്മിക്കുകയല്ല ചെയ്യുന്നതെന്നും ബിജെപി വക്താവ് സമ്പിത് പാത്ര തിരിച്ചടിച്ചിരുന്നു.കോൺഗ്രസ് നേതാവ് രാഹുൽ വ്യാജ പ്രചാരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സമ്പിത് പാത്ര പറഞ്ഞു.

English summary: Priyanka Gandhi said that the second wave of covid was crucial  due to the reversal policies of the central government

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam