പെഗാസെസ് വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച്‌  പ്രശാന്ത് ഭൂഷണ്‍

JULY 24, 2021, 9:50 AM

ന്യൂഡല്‍ഹി: പെഗാസെസ് വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച്‌ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. തന്റെ പ്രസ്താവനയില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. 'ദേശീയ സുരക്ഷ കൗണ്‍സില്‍ ഫണ്ട് ഉപയോഗിച്ചാണ് സര്‍ക്കാര്‍ പെഗാസെസ് വാങ്ങിയത്. 2017-18 കാലത്താണ് ചാര സോഫ്റ്റ് വെയര്‍ വാങ്ങിയത്. എന്‍എസ്‍സി ബജറ്റ് വിഹിതം പത്തിരട്ടിയോളം വര്‍ധിപ്പിച്ചാണ് പണം കണ്ടെത്തിയത് പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.

മോദി മന്ത്രിസഭയിലെ മന്ത്രിമാര്‍, രാഹുല്‍ ഗാന്ധി, സുപ്രീംകോടതി ജഡ്ജി, മുന്‍ സിബിഐ ഡയറക്ടറടക്കം രാജ്യത്തെ 128 പേരുടെ ഫോണുകള്‍ ചോര്‍ന്ന വിവരമാണ്  മാധ്യമങ്ങള്‍ ഇതിനോടകം പുറത്ത് വിട്ടത്.രാജ്യത്ത് മുന്നൂറ് പേര്‍ ഫോണ്‍ ചോര്‍ത്തലിനിരയായെന്നാണ് കണ്ടെത്തല്‍. പട്ടികയില്‍ പേരുള്ള പലരും അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുൻപ് ഫോണ്‍ പരിശോധനക്കായി കൈമാറിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam