ഡല്‍ഹി: ശനിയാഴ്ച നടക്കുന്ന നിതി ആയോഗിന്റെ എട്ടാമത് ഭരണസമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകും. 'വിക്ഷിത് ഭാരത് @2047: ടീം ഇന്ത്യയുടെ പങ്ക്' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള യോഗം ഡല്‍ഹിയിലെ പ്രഗതി മൈതാനിലെ പുതിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യം, നൈപുണ്യ വികസനം, സ്ത്രീ ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രധാനമന്ത്രി ചര്‍ച്ച ചെയ്യുമെന്ന് വിശദവിവരങ്ങള്‍ പറയുന്നു.
വിക്ഷിത് ഭാരത്@2047, എംഎസ്എംഇകളില്‍ ഊന്നല്‍, അടിസ്ഥാന സൗകര്യങ്ങള്‍, നിക്ഷേപങ്ങള്‍, സ്ത്രീ ശാക്തീകരണം, ആരോഗ്യം, പോഷകാഹാരം, നൈപുണ്യ വികസനം, ഗതി ശക്തി എന്നിവയുള്‍പ്പെടെ എട്ട് പ്രധാന വിഷയങ്ങള്‍ ദിവസം നീളുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് നിതി ആയോഗ് പ്രസ്താവനയില്‍ പറഞ്ഞു.
യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ / ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, എക്സ് ഒഫീഷ്യോ അംഗങ്ങളായി കേന്ദ്ര മന്ത്രിമാര്‍, നിതി ആയോഗ് വൈസ് ചെയര്‍മാനും അംഗങ്ങളും പങ്കെടുക്കും.
കോണ്‍ഫറന്‍സിന് മുന്നോടിയായി, ഗ്രാസ്‌റൂട്ട് തലത്തിലുള്ള കാഴ്ചപ്പാടുകള്‍ നേടുന്നതിനായി വിഷയ വിദഗ്ധര്‍, അക്കാദമിക്, പ്രാക്ടീഷണര്‍മാര്‍ എന്നിവരുമായി വിപുലമായ പങ്കാളിത്ത കൂടിയാലോചനകളും നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്