ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ന് അപ്രതീക്ഷിതമായി പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍മ്മാണ പ്രവൃത്തികള്‍ പരിശോധിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഒരു മണിക്കൂറിലേറെ ചെലവഴിച്ച അദ്ദേഹം നിര്‍മാണ തൊഴിലാളികളുമായി സംവദിക്കുകയും ചെയ്തു.
2021 സെപ്റ്റംബറിലും പ്രധാനമന്ത്രി ഈ സ്ഥലം സന്ദര്‍ശിച്ചിരുന്നു. നിര്‍ദിഷ്ട സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ സ്ഥലത്ത് അദ്ദേഹം ഒരു മണിക്കൂറോളം ചിലവഴിക്കുകയും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണ നില നേരിട്ട് പരിശോധിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്