ഡല്‍ഹി: റെയില്‍വേയിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ ജുഡീഷ്യല്‍ അവലോകനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ജൂണ്‍ 2 വെള്ളിയാഴ്ച മൂന്ന് ട്രെയിനുകള്‍ ഉള്‍പ്പെട്ട ബാലസോര്‍ ട്രെയിന്‍ അപകടത്തെത്തുടര്‍ന്ന് കുറഞ്ഞത് 288 പേര്‍ മരിക്കുകയും 1,100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
റെയില്‍വേ സംവിധാനത്തിലെ നിലവിലെ അപകടസാധ്യതകളും സുരക്ഷാ മാനദണ്ഡങ്ങളും വിശകലനം ചെയ്യുന്നതിനും അവലോകനം ചെയ്യുന്നതിനും വ്യവസ്ഥാപിതമായ സുരക്ഷാ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും സാങ്കേതിക അംഗങ്ങള്‍ ഉള്‍പ്പെടുന്ന റിട്ടയേര്‍ഡ് ജഡ്ജിയുടെ നേതൃത്വത്തില്‍ വിദഗ്ധ കമ്മീഷനെ രൂപീകരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയിലെ പൊതുതാല്‍പര്യ ഹര്‍ജി.
സുപ്രീം കോടതി അഭിഭാഷകനായ വിശാല്‍ യിവാരിയാണ് ഹര്‍ജി നല്‍കിയത്. കവചത്തെക്കുറിച്ചും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. റെയില്‍ സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കണമെന്നും കമ്മീഷന്‍ രണ്ട് മാസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്