ഇന്നു മുതല്‍ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക്  പെട്രോളും ഡീസലും ലഭിക്കില്ല

NOVEMBER 25, 2021, 11:12 AM

മുംബൈ:ഇന്നു(November-25) മുതല്‍ കോവിഡ്-19 വാക്‌സിന്‍ എടുക്കാത്തവര്‍ക്ക്  മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍  പെട്രോളും ഡീസലും ലഭിക്കില്ല.

വാക്‌സിന്‍ എടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

പമ്പുകളില്‍ ഇന്ധനം നിറയ്ക്കാന്‍ വരുന്നവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കണം. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് ഇന്ധനം നല്‍കരുതെന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദേശം.

vachakam
vachakam
vachakam

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ ലഭ്യമാന്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറച്ചു.

രാവിലെ എട്ടു മുതല്‍ വൈകിട്ട് ഏഴു വരെയാണ് ഇന്നു മുതല്‍ പ്രവര്‍ത്തനം. ഇതുവഴി രാത്രി ഡ്യൂട്ടിയില്‍ ഉള്ളവരെ പകല്‍ ജോലിക്കു നിയോഗിക്കാനാവുമെന്ന് പമ്പ്  ഉടമകളുടെ സംഘടന പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam