ന്യൂഡെല്‍ഹി: രാജ്യത്തെ ജനസംഖ്യയും പൊലീസുകാരുടെ എണ്ണവും സംബന്ധിച്ച അനുപാതം പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. ഒരു ലക്ഷം ജനങ്ങള്‍ക്ക് 152.80 പൊലീസുകാരാണ് രാജ്യത്തുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബിജു ജനതാദള്‍ എംപിയായ ചന്ദ്രാണി മുര്‍മുവിന്റെ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം വ്യക്തമാക്കിയത്. 196.23 ആണ് അനുവദനീയമായ അനുപാതം. 2013 ല്‍ ഒരു ലക്ഷം ജനങ്ങള്‍ക്ക് ശരാശരി 138 പൊലീസുകാരാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്.
നാഗാലാന്‍ഡിലാണ് ഏറ്റവും ഉയര്‍ന്ന അനുപാതം. ഒരു ലക്ഷം ജനങ്ങള്‍ക്ക് ശരാശരി 1189.33 പൊലീസുകാരാണ് നാഗാലാന്‍ഡിലുള്ളത്. 1212.39 ആണ് അനുവദനീയമായ അനുപാതം.
ബിഹാറിലാണ് ഏറ്റവും കുറവ് പൊലീസുകാര്‍. ഒരു ലക്ഷം ജനങ്ങള്‍ക്ക് 75.16 പൊലീസുകാര്‍ മാത്രമാണ് അവിടെയുള്ളത്. പശ്ചിമ ബംഗാള്‍ (97.66), രാജസ്ഥാന്‍ (120.39) എന്നീ സംസ്ഥാനങ്ങളും പൊലീസ് അനുപാതത്തില്‍ പിന്നിലാണെന്ന് ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്