ന്യൂഡൽഹി:ആദായ വകുപ്പ് നിയമപ്രകാരം ഒരു വ്യക്തിയിൽനിന്ന് രണ്ടു ലക്ഷം രൂപയോ അതിലധികമോ പണമായി സ്വീകരിച്ചാൽ പിഴ അടയ്ക്കേണ്ടിവരും.സ്വീകരിച്ച തുക എത്രയാണോ അതിന് തുല്യമായ തുകയാണ് പിഴയായി നൽകേണ്ടി വരിക. എന്നാൽ ഇടപാടിന് മതിയായ കാരണങ്ങൾ കാണിക്കാൻ സാധിച്ചാൽ പിഴ ഈടാക്കില്ല. ബാങ്ക്, പോസ്റ്റോഫീസ്, സഹകരണ ബാങ്കുകൾ മുതലായ സ്ഥാപനങ്ങൾക്ക് പണം സ്വീകരിക്കുന്നതിന് ഇത് ബാധകമല്ല.ആദായനികുതി നിയമം സെക്ഷൻ 269എസ്ടി പ്രകാരമാണിത്.
ഇത്രയും തുക ചെക്കായോ, ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് ട്രാൻസ്ഫറായോ ആണ് നൽകേണ്ടത്.രാജ്യത്തുവൻതോതിൽ അനധികൃത പണമിടപാടുകൾ നടക്കുന്നതിനാലാണ് ആദായ നികുതി നിയമത്തിൽ ഇതുകൂടി ഉൾപ്പെടുത്തിയത്. വൻകിട ഭൂമിയിടപാടുകളിൽ ഉൾപ്പടെ കള്ളപ്പണമിടപാട് തടയുന്നതിന്റെ ഭാഗമായാണിത്. ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, യുപിഐ, ആർടിജിഎസ്, എൻഇഎഫ്ടി, ഭീം തുടങ്ങിയ വഴിയുള്ള ഇടപാടുകളാണ് ഇലക്ട്രോണിക് ട്രാൻസ്ഫർ(ഇസിഎസ്)ആയി പരിഗണിക്കുന്നത്.
Follow vachakam.com on Facebook (Facebook.com/vachakam), Twitter and Subscribe Vachakam.com's YouTube Channel (YouTube.com/vachakam).
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടു സംബന്ധിച്ച വാർത്തകൾ, നിങ്ങൾ എഴുതിയ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മറ്റു രചനകൾ വാചകം.കോം -ൽ പ്രസിദ്ധീകരിക്കുന്നതിനായി [email protected] ലേക്ക് ഇമെയിൽ അയക്കുക.
വാചകം.കോം ആർട്ടിക്കിൾ, അനുഭവങ്ങൾ പാഠങ്ങൾ, കിഡ്സ് എന്നീ സെക്ഷനുകളിൽ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനങ്ങൾ, മറ്റു രചനകൾ എന്നിവയുടെ പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. ഇവയുടെ പകർപ്പവകാശo സംബന്ധിച്ചതോ, മറ്റു പരാതികളിലോ Vachakam Ltd കക്ഷി ആയിരിക്കുന്നതല്ല.