മമതയ്ക്ക് വീണ്ടും തിരിച്ചടി, തൃണമൂലില്‍ നിന്ന് രാജിവെച്ച് പവന്‍ വര്‍മ; തിരികെ ജെഡിയുവിലേക്കോ?

AUGUST 12, 2022, 5:38 PM

കൊല്‍ക്കത്ത: ജെഡിയുവില്‍ നിന്ന് നിതീഷ് കുമാറിനോട് പിണങ്ങി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് പവന്‍ കെ വര്‍മ മമതാ ബാനര്‍ജിയുടെ കൂട്ടും വിട്ടു. പാര്‍ട്ടിയില്‍ നല്‍കിയ സ്വീകരണത്തിനും സ്‌നേഹത്തിനും നന്ദി പറഞ്ഞ് ട്വിറ്ററിലാണ് രാജിക്കത്ത് പ്രസിദ്ധീകരിച്ചത്. 

പവന്‍ വര്‍മയെയും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെയും കഴിഞ്ഞ വര്‍ഷമാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജെഡിയു പുറത്താക്കിയിരുന്നത്. സിഎഎ വിഷയം ചൂണ്ടിക്കാട്ടി സഖ്യകക്ഷിയായ ബിജെപിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളാണ് ഇരുവരുടെയും പുറത്താകലിലേക്ക് നയിച്ചത്. 

നിതീഷ് കുമാറും ജെഡിയുവും എന്‍ഡിഎ വിട്ട് വീണ്ടും മഹാഗഢ്ബന്ധന്റെ ഭാഗമായ സാഹചര്യത്തിലാണ് പവന്‍ വര്‍മയുടെ രാജി പ്രസക്തമാകുന്നത്. ജെഡിയുവിലേക്ക് പവന്‍ വര്‍മ തിരികെ പോകാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അതേസമയം അഴിമതി കേസില്‍ രണ്ട് പ്രമുഖ മന്ത്രിമാര്‍, പാര്‍ത്ഥ ചാറ്റര്‍ജിയും അനുബ്രത മണ്ഡലും കേന്ദ്ര ഏജന്‍സികളുടെ പിടിയിലായത് മമതയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ദേശീയ തലത്തില്‍ മമതയുടെ ശക്തനായ വക്താവായിരുന്ന വര്‍മയുടെ രാജി ഈ സാഹചര്യത്തില്‍ ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam