പാര്‍ലമെന്റിന്റെ ഇരുസഭകളിലും അടിയന്തര പ്രമേയ നോട്ടിസ്

NOVEMBER 29, 2021, 10:42 AM

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം ഇരുസഭകളിലും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകി.

കർഷകരുടെ ആവശ്യങ്ങൾ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ശിവദാസൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

ഇന്ധനവില വർധനവ് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.

vachakam
vachakam
vachakam

ഡീൻ കുര്യാക്കോസ് എംപിയും മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ആദ്യ ദിവസത്തെ സമ്മേളനത്തിൽ ത്രിപുരയിൽ നിന്നുള്ള എംപിമാരാണ് ആദ്യ നോട്ടീസ് നൽകിയത്.

റബറിന് ചുരുങ്ങിയത് 250 രൂപ താങ്ങുവില നിശ്ചയിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് തോമസ് ചാഴിക്കാടന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി.

ഇന്ധനവിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ മുരളീധരന്‍ എംപിയാണ് ലോക്‌സഭയില്‍ നോട്ടിസ് നല്‍കിയത്. മൂന്ന് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുന്നതിനൊപ്പം താങ്ങുവിലയുടെ കാര്യത്തില്‍ നിയമനിര്‍മാണം വേണമെന്നും ആവശ്യപ്പെട്ട് ബിനോയ് വിശ്വം എംപിയും നോട്ടിസ് നല്‍കി. 

vachakam
vachakam
vachakam

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുൾപ്പെടെ 26 ബില്ലുകൾ ശീതകാലസമ്മേളനത്തിൽ അവതരിപ്പിക്കും. ക്രിപ്‌റ്റോ കറൻസി നിയന്ത്രണ ബിൽ, നഴ്‌സിങ് കൗൺസിൽ ബിൽ, നർക്കോട്ടിക് ഡ്രഗ് ആൻഡ് സൈക്കോട്ടിക് സബ്സ്റ്റൻസ് ബിൽ, സെൻട്രൽ വിജിലൻസ് കമ്മീഷൻ(ഭേദഗതി)ബിൽ എന്നിവ ഇക്കൂട്ടത്തിലുണ്ട്. ഡിസംബർ 23വരെ നീളുന്ന സമ്മേളനത്തിൽ 20 ദിവസമാണ് സഭാനടപടികൾ ഉണ്ടാവുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam