ന്യൂഡെല്‍ഹി: തുടര്‍ച്ചയായി വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ നടക്കുന്ന രാജസ്ഥാനിലെ കോട്ട പോലുള്ള എന്‍ട്രന്‍സ് കോച്ചിംഗ് ഹബ്ബുകളില്‍ കുട്ടികളുടെ മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നതിന് സ്ഥാപനങ്ങളെയല്ല, മാതാപിതാക്കളെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് സുപ്രീം കോടതി. സ്വകാര്യ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
'കോട്ടയിലെ കോച്ചിംഗ് സ്ഥാപനങ്ങളെ കുറ്റപ്പെടുത്താനാവില്ല. ഉയര്‍ന്ന മത്സര അന്തരീക്ഷത്തില്‍ രക്ഷിതാക്കള്‍ കുട്ടികളില്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നതാണ് വിദ്യാര്‍ത്ഥികളുടെ ജീവിതം അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുന്നത്,' ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്വിഎന്‍ ഭട്ടി എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ഈ വര്‍ഷം ഇതുവരെ 25 വിദ്യാര്‍ത്ഥികളാണ് കോട്ടയില്‍ ആത്മഹത്യ ചെയ്തത്. 10 വര്‍ഷത്തിനിടെ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത വര്‍ഷമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്