ഡല്‍ഹി: പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിന് ഇന്ത്യയിൽ വിലക്ക്. ഇന്ത്യയിലുള്ള ഉപയോക്താക്കൾക്ക് അക്കൗണ്ട് ആക്‌സസ് ചെയ്യാൻ കഴിയില്ല. ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യയിൽ അക്കൗണ്ട് തടഞ്ഞുവയ്ക്കുന്നത്.
നടപടിക്ക് പിന്നിലെ കാരണം വ്യക്തമല്ല. നിയമപരമായ ആവശ്യത്തെത്തുടർന്ന് പാകിസ്ഥാൻ സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ കാണുന്നതിൽ നിന്ന് ബ്ലോക്ക് ചെയ്തതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ അറിയിപ്പ് അനുസരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
കോടതി ഉത്തരവ് പോലെയുള്ള നിയമപരമായ ആവശ്യത്തിന് മറുപടിയായി മുഴുവൻ അക്കൗണ്ടുകളും തടഞ്ഞുവയ്ക്കാൻ അവരെ നിർബന്ധിക്കുന്ന വിധത്തിലാണ് കമ്പനിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അക്കൗണ്ട് കാണാനും ആശയവിനിമയം നടത്താനും സാധ്യമാണ്. വിഷയത്തിൽ ഇന്ത്യ,പാകിസ്ഥാൻ ഐടി മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണ്.
വിവിധ കാരണങ്ങളാൽ പാക്കിസ്ഥാന്റെ സർക്കാർ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും 2022 ഒക്ടോബറിൽ തടഞ്ഞുവച്ചെങ്കിലും ജൂലൈയിൽ അത് വീണ്ടും സജീവമാക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്