കാർഷിക നിമങ്ങൾക്കെതിരെ ജർമനിയിൽ നടത്തിയ പ്രതിഷേധത്തിൽ പാകിസ്താൻ പതാക ഉയർത്തി

FEBRUARY 23, 2021, 12:13 PM

ന്യൂഡൽഹി : കാർഷിക നിമങ്ങൾക്കെതിരെ ജർമനിയിൽ നടത്തിയ പ്രതിഷേധത്തിൽ പാകിസ്താൻ പതാക ഉയർത്തി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹികളാണ് ജർമനിയിൽ പ്രതിഷേധം നടത്തിയത്. തുടർന്ന് അവർ പാക് പതാക ഉയർത്തുകയായിരുന്നു. ബിജെപി നേതാവ് സുരേഷ് നക്വയാണ് പ്രതിഷേധം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ട്വിറ്ററലൂടെ പങ്കുവെച്ചത്.

രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് പാകിസ്താനുമായി കൈകോർത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാർഷിക നിയമങ്ങൾക്കെതിരെ ജർമനിയിൽ നടന്ന സമരത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹികൾ പാകിസ്താൻ പതാകയാണ് നിവർത്തിയത്. നീല നിറത്തിലുള്ള വസ്ത്രമണിഞ്ഞയാൾ ചരൺ കുമാറാണെന്നും ചുവപ്പ് നിറത്തിലുള്ള വസ്ത്രമണഞ്ഞയാൾ കോൺഗ്രസ് ഭാരവാഹിയായ രാജ് ശർമ്മയാണെന്നും സുരേഷ് നക്വ ചൂണ്ടിക്കാട്ടി.

പാക് പതാക ഉയർത്തുന്ന ദൃശ്യ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കാർഷിക നിയമങ്ങൾക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ മറവിൽ രാജ്യത്തെ തകർക്കാൻ പാകിസ്താൻ ഗുഢാലോചന നടത്തി എന്ന കേന്ദ്ര സർക്കാർ വാദത്തിന് കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്. രാജ്യത്തെ അപമാനിക്കാൻ കോൺഗ്രസ് പാകിസ്താനുമായി ഒത്തുകളിച്ചു എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam