നുപുര്‍ ശര്‍മയെ വധിക്കാനെത്തിയ പാകിസ്ഥാന്‍ ഭീകരനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു

AUGUST 13, 2022, 2:13 AM

ലക്‌നൗ: മുന്‍ ബിജെപി വക്താവ് നുപുര്‍ ശര്‍മയെ വധിക്കാനെത്തിയ പാകിസ്ഥാന്‍ ഭീകരനെ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ വെച്ച് ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. പാക് ഭീകര സംഘടനയയായ ജയ്ഷ്-ഇ-മൊഹമ്മദിന്റെ പ്രവര്‍ത്തകനാണ് മുഹമ്മദ് നദിം എന്ന ഇയാള്‍. തെഹരീക്-ഇ-താലിബാന്‍ പാകിസ്ഥാനുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. പാകിസ്ഥാന്‍ ഭീകര സംഘടനകളുമായി ഇയാള്‍ നിരന്തര ബന്ധം പുലര്‍ത്തിയിരുന്നെന്ന് എടിഎസ് അറിയിച്ചു. 

ടെലിവിഷന്‍ ചര്‍ച്ചക്കിടെ ബിജെപി വക്താവായിരുന്ന നുപുര്‍ ശര്‍മ ഇസ്ലാം മത പ്രവാചകനെ അവഹേളിച്ചെന്ന വിവാദമാണ് ഒരു മാസം മുന്‍പ്് പൊട്ടിപ്പുറപ്പെട്ടിരുന്നത്. നുപുറിനെ സാമുഹ്യ മാധ്യമത്തിലൂടെ പിന്തുണച്ചതിന് രാജസ്ഥാനിലെ ഉദയ്പൂരില്‍ ഒരു തയ്യല്‍ക്കാരനെയും മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഒരു ഫാര്‍മസിസ്റ്റിനെയും തീവ്ര മതവാദികള്‍ വധിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam