ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍

JANUARY 26, 2022, 8:32 AM

തമിഴ്‌നാട്ടിലെ കൂനുരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ആദ്യ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍.

മരണാനന്തര ബഹുമതിയായാണ് അവാര്‍ഡ്. പ്രഭാ അത്രെ (കല), രാധേശ്യാം ഖെംക( സാഹിത്യം), കല്യാണ്‍ സിങ് ( പൊതുപ്രവര്‍ത്തനം) എന്നിവരാണ് പത്മവിഭൂഷണ്‍ അവാര്‍ഡ് ലഭിച്ച മറ്റു മൂന്ന് പേര്‍.

സിവിലിയന്‍മാര്‍ക്ക് നല്‍കുന്ന രണ്ടാമത്തെ പരമോന്നത പുരസ്‌കാരമാണ് പത്മവിഭൂഷണ്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉള്‍പ്പെടെ 17 പേരാണ് പത്മഭൂഷണിന് അര്‍ഹരായത്.

vachakam
vachakam
vachakam

മൂന്നാമത്തെ പരമോന്നത പുരസ്‌കാരമാണ് പത്മഭൂഷണ്‍.മുതിര്‍ന്ന സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യം നദല്ല, സൈറസ് പൂനാവാല തുടങ്ങിയവര്‍ക്കാണ് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്. പത്മശ്രീ അവാര്‍ഡ് ലഭിച്ച 107 പേരുടെ പേരുകളും പ്രഖ്യാപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam