ലഖ്‌നൗ: ഉത്തർപ്രദേശിലെ വാരണാസിയിലെ കാൻ്റ് റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംഗ് സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ 150ലധികം ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച രാത്രി പ്ലാറ്റ്‌ഫോം പാർക്കിങ്ങിലാണ് തീപിടിത്തമുണ്ടായതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
വിവരം ലഭിച്ചയുടൻ റെയിൽവേ സംരക്ഷണ സേനയും റെയിൽവേ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
തീപിടിത്തത്തിൽ അഡീഷണൽ ഡിവിഷണൽ മാനേജർ ലാൽജി ചൗധരി ഖേദം പ്രകടിപ്പിച്ചു. വ്യാപക നാശനഷ്ടമുണ്ടായതായി അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കാൻ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
#WATCH | UP: Several two-wheelers destroyed after a fire broke out at the parking lot of Varanasi Cantt railway station, yesterday. pic.twitter.com/yjqyADzOih
— ANI (@ANI) November 30, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്