യുവതിയിൽ നിന്ന് 47.11 ലക്ഷം രൂപ തട്ടി; സോഷ്യൽ മീഡിയയിലെ 'പ്രണയ ജ്യോതിഷി'ക്ക് പിടിവീണു

DECEMBER 6, 2022, 8:45 AM

ഹൈദരാബാദിൽ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴി ജോത്സ്യന്റെ വേഷം കെട്ടിയ യുവാവ് 47.11 ലക്ഷം രൂപ കബളിപ്പിച്ചതിന് ഹൈദരാബാദിൽ അറസ്‌റ്റിലായി.

പഞ്ചാബ് സ്വദേശിയായ ലളിത് എന്നയാളാണ് പ്രതി. 2022 നവംബർ 19നാണ് ഇരയായ പെൺകുട്ടി ഹൈദരാബാദ് പോലീസിൽ പരാതി നൽകിയത്. മൂന്ന് മാസം മുമ്പ്, ഇൻസ്‌റ്റഗ്രാമിൽ ഒരു ജ്യോതിഷിയെ തിരയുന്നതിനിടയിൽ, "ആസ്ട്രോ-ഗോപാൽ" എന്ന ഇൻസ്‌റ്റഗ്രാം ഹാൻഡിലിൽ ഗോപാൽ ശാസ്ത്രി എന്ന ജ്യോതിഷിയുടെ പ്രൊഫൈൽ കണ്ടു.

സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇയാളുടെ ഫോൺ നമ്പറും ഉണ്ടായിരുന്നു. തുടർന്ന് പെൺകുട്ടി ഇയാളെ ഫോൺ വഴി ബന്ധപ്പെടുകയും അവരുടെ പ്രണയവുമായി ബന്ധപ്പെട്ട ഭാവി കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്‌തു.

vachakam
vachakam
vachakam

അതിനായി ഇയാൾ പെൺകുട്ടിയിൽ നിന്ന് ആദ്യം 32,000 രൂപ ഈടാക്കി. കൂടാതെ ജ്യോതിഷത്തിലൂടെ അവളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രാർത്ഥന നടത്താനെന്ന വ്യാജേന ഇയാൾ 47.11 ലക്ഷം രൂപയും തട്ടിയെടുത്തു.

തുടർന്ന് അവർ പോലീസിൽ പരാതി നൽകുകയും പഞ്ചാബിലെ മൊഹാലി സ്വദേശി ലളിത് എന്ന പ്രതിയെ ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്യുകയും ചെയ്യുകയുമായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam