കീഴടങ്ങലിനെക്കുറിച്ച് ചര്‍ച്ചയില്ല: വീഡിയോയ്ക്ക് ശേഷം പുതിയ ഓഡിയോയുമായി അമൃത്പാല്‍

MARCH 30, 2023, 8:54 PM

ഡല്‍ഹി: ലോകമെമ്പാടുമുള്ള സിഖുകാരോട് 'ഒരു വലിയ ലക്ഷ്യത്തിനായി ഒന്നിക്കണമെന്ന്' അഭ്യര്‍ത്ഥിച്ചുകൊണ്ട് അമൃത്പാല്‍ സിംഗിന്റെ വീഡിയോ സന്ദേശം പുറത്ത് വന്ന് ഒരു ദിവസത്തിന് ശേഷം, അമൃതപാലിന്റെതെന്ന് ആരോപിക്കപ്പെടുന്ന പുതിയ ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുന്നു.

ഓഡിയോയില്‍ ഒരാള്‍ പഞ്ചാബി ഭാഷയില്‍ സംസാരിക്കുന്നതും അമൃതപാല്‍ സിംഗ് എന്ന് അവകാശപ്പെടുന്നതും കേള്‍ക്കാം. ഓഡിയോ ക്ലിപ്പിന്റെ ആധികാരികതയെക്കുറിച്ച് വ്യക്തതയില്ല. 

ഓഡിയോ ക്ലിപ്പില്‍ കീഴടങ്ങാന്‍ പഞ്ചാബ് സര്‍ക്കാരിന് മുന്നില്‍ താന്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നുവെന്ന അവകാശവാദം അമൃത്പാല്‍ എന്ന് പറയുന്നയാള്‍ നിഷേധിക്കുന്നു. 'ഇതെല്ലാം കിംവദന്തികളാണ്, സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങാനുള്ള ഒരു ആവശ്യവും ഞാന്‍ ഉന്നയിച്ചിട്ടില്ല,' അദ്ദേഹം പറഞ്ഞു. ജയിലില്‍ പോകാനോ പോലീസ് കസ്റ്റഡിയില്‍ പോകാനോ എനിക്ക് ഭയമില്ല. അവര്‍ ആഗ്രഹിക്കുന്നത് അവര്‍ ചെയ്യട്ടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

'ജയിലില്‍ പോകാനോ പോലീസ് കസ്റ്റഡിയില്‍ പോകാനോ എനിക്ക് ഭയമില്ല. അവര്‍ ആഗ്രഹിക്കുന്നത് അവര്‍ ചെയ്യട്ടെ,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ക്ഷീണിതനാണെന്ന് കാണിക്കുന്ന വീഡിയോയെക്കുറിച്ച് സംസാരിച്ച അമൃതപാല്‍ സിംഗ്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ ആരോഗ്യം ദുര്‍ബലമായതായി പറഞ്ഞു.

ഞങ്ങളുടെ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമായതിനാല്‍ എല്ലാ സംഘങ്ങള്‍ക്കും എന്റെ സന്ദേശം നല്‍കാന്‍ ഞാന്‍ ആവശ്യപ്പെട്ടു,' അമൃതപാല്‍ സിംഗ് പറയുന്നത് കേള്‍ക്കാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam