ജോലിസ്ഥലത്ത് സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനായി ഫാക്ടറികളിൽ രാത്രി ഷിഫ്റ്റ് ചെയ്യാൻ ഒരു സ്ത്രീ തൊഴിലാളിയെയും നിർബന്ധിക്കരുതെന്ന് യു പി സർക്കാർ. യോഗി ആദിത്യനാഥ് സർക്കാർ ശനിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
ഒരു സ്ത്രീ തൊഴിലാളിയും അവരുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ രാവിലെ 6 ന് മുമ്പും വൈകുന്നേരം 7 ന് ശേഷവും ജോലി ചെയ്യാൻ ബാധ്യസ്ഥരല്ല.
മേൽപ്പറഞ്ഞ സമയങ്ങളിൽ ജോലി ചെയ്താൽ അധികാരികൾ സൗജന്യ ഗതാഗതവും ഭക്ഷണവും മതിയായ മേൽനോട്ടവും നൽകേണ്ടിവരുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
ഉത്തരവ് പ്രകാരം രാവിലെ ആറിന് മുമ്പും വൈകിട്ട് ഏഴിന് ശേഷവും സ്ത്രീ തൊഴിലാളി ജോലി ചെയ്യാൻ വിസമ്മതിച്ചാൽ അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടില്ല.
വെള്ളിയാഴ്ച രാത്രി വൈകിയാണ് യുപി തൊഴിൽ വകുപ്പ് സംസ്ഥാന ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ എല്ലാ മില്ലുകളിലും ഫാക്ടറികളിലുമുടനീളമുള്ള സ്ത്രീ തൊഴിലാളികൾക്ക് ഇളവുകൾ സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്