ചെക്ക് ഇൻ ബാഗേജില്ലെങ്കിൽ വിമാന ടിക്കറ്റിന്റെ നിരക്ക് കുറയും, വിഞ്ജാപനം പുറത്തിറക്കി

FEBRUARY 27, 2021, 12:22 PM

ന്യൂഡെൽഹി: ആഭ്യന്തര വിമാനങ്ങളിൽ ചെക്ക് ഇൻ ബാഗേജില്ലാതെ ക്യാബിൻ ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് തുകയിൽ ഇളവ് നൽകാൻ ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ വിജ്ഞാപനം പുറത്തിറക്കി. ആഭ്യന്തര വിമാനക്കമ്പനികൾക്കാണ് ഇതു സംബന്ധിച്ച് അനുമതി നൽകിയത്. 

നിലവിലെ ചട്ടമനുസരിച്ച് ഒരു യാത്രക്കാരന് ഏഴ് കിലോഗ്രാം ക്യാബിൻ ബാഗേജും 15 കിലോഗ്രാം ചെക്ക്ഇൻബാഗേജും യാത്രയിൽ കരുതാം. അനുവദിച്ചിരിക്കുന്നതിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ അധിക തുക ഈടാക്കും.

പുതിയ ചട്ടമനുസരിച്ച് സീറോ ബാഗേജ് / നോ ചെക്ക് ഇൻ ബാഗേജ് ചരക്കുകൂലി സൗജന്യത്തിന് വിമാനക്കമ്പനികൾക്ക് അനുമതി നൽകും. ടിക്കറ്റിൽ ഇക്കാര്യം രേഖപ്പെടുത്തും. എന്നാൽ യാത്രാസമയത്ത് ബാഗേജ് ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടായാൽ അധിക തുക വിമാനത്താവളത്തിലെ കൗണ്ടറിൽ ഈടാക്കും.

vachakam
vachakam
vachakam

സീറ്റുകളിലെ മുൻഗണന, ഭക്ഷണം, പാനീയം, ലഘുഭക്ഷണം, വിശ്രമമുറി, കായികോപകരണങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവയ്ക്കായി ഈടാക്കുന്ന ചാർജുകളിൽ ഇളവ് നൽകാനും ആഭ്യന്തരവിമാനക്കമ്പനികൾക്ക് നിർദേശം നൽകി. യാത്രക്കാർക്ക് ഇഷ്ടാനുസരണം അധികസേവനങ്ങൾ സ്വീകരിക്കാമെന്നും പ്രസ്താവനയിലുണ്ട്. ഇത്തരം സേവനങ്ങൾക്കുള്ള അധിക ചാർജ് വിമാനക്കമ്പനികൾക്ക് നിശ്ചയിക്കാം. 

യാത്രക്കാരുടെ ആവശ്യപ്രകാരമല്ലാതെ ലഭിക്കുന്ന സേവനങ്ങൾക്ക് അധിക തുക ഈടാക്കുന്നതും പലപ്പോഴും ഇത്തരം സേവനങ്ങൾ ലഭ്യമാകാത്തതും അന്യായമാണെന്ന് യാത്രക്കാർക്കിടയിൽ നിന്ന് പ്രതികരണം ലഭിച്ചതിനാലാണ് ഇത്തരമൊരു നടപടിയെന്ന് ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam