സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ നിർദ്ദേശങ്ങൾ : നിർമല സീതാരാമൻ 

SEPTEMBER 28, 2020, 12:11 PM

കോവിഡ്-19  ലോകത്തെ എല്ലാവിധ  സാമ്പത്തിക വ്യവസ്ഥയെയും തകിടംമറിച്ചിരുന്നു, ഇന്ത്യൻ  സാമ്പത്തിക വ്യവസ്ഥയിലും അത് വ്യക്തമായിരുന്നു. ഇന്ത്യയുടെ സേവന മേഖലയിലാണ് പ്രതിസന്ദി കാര്യമായി ബാധിച്ചത്,  ജി ഡി പി യുടെ 55 ശതമാനത്തിലധികവും ഈ മേഖലയിൽ നിന്നുമാണ്. എന്നാൽ കോവിഡ് കാലത്തേ അപേക്ഷിച്ചു നിർമ്മാണ മേഖലകൾ പഴയതു പോലെ സജീവമായികൊണ്ടിരിക്കുന്നു.നിർമ്മാണ മേഖലയിൽ പ്രവർത്തിച്ചുകൊണ്ട് ഇരുന്ന അതിഥി  തൊഴിലാളികൾ തിരിച്ചെത്തുന്നതോടെ കയറ്റുമതി ഉൽപ്പന്നങ്ങളായ തുണിതരങ്ങളുടെയും  മറ്റുൽപ്പന്നങ്ങളുടെയും വിപണി ഉയരും, ഈ ഉത്പന്നങ്ങൾക്കു ആഭ്യന്തര ആവശ്യത്തേക്കാൾ  കൂടുതലാണ് വിദേശ വിപണി.അതോടെ ഇന്ത്യയുടെ കയറ്റുമതിയിൽ പുരോഗതിയുണ്ടാകും. 

സാമ്പത്തിക വ്യവസ്ഥയുടെ ഉയർച്ചയ്‌ക്ക്‌ ഗ്രാമ പ്രദേശങ്ങളിൽ നിന്നുമുള്ള സംഭാവന കൂടുതൽ ഉപകരിക്കുമെന്ന് കേന്ദ്ര ധനകാര്യ  മന്ത്രി നിർമല സീതാരാമൻ സൂചിപ്പിക്കുകയുണ്ടായി. 

സേവന മേഖലകളായ ടൂറിസം, ഹോട്ടൽ എന്നി സംരംഭങ്ങളിലാണ്  കോവിഡ്-19 കൂടുതലായി  ബാധിച്ചത്, എന്നാൽ ഈ രംഗകളിൽ ഉടനെ പഴയതുപോലെ ഒരു തിരിചു വരവ് സംശയമാണ്, പക്ഷെ ആഭ്യന്തരമായി ഈ അവസ്ഥയിൽ നിന്നും പതിയെ കരകയറാമെന്നും മന്ത്രി സൂചിപ്പിക്കുകയുണ്ടായി. ഈ അവസ്ഥയിൽ നിന്നുള്ള  പുരോഗതിക്കായി കേന്ദ്രം പലവിധ കർമ്മപരിപാടികൾക്ക് രൂപം നൽകാൻ തീരുമാനിച്ചു.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS