റിയാസി ഭീകരാക്രമണം: ഭീകരരെ സഹായിച്ചത് ഹക്കിം ഖാന്‍; ആല്‍പൈന്‍ വെസ്റ്റ് ആപ്പ് വഴികാട്ടിയായെന്നും എന്‍ഐഎ

JULY 10, 2024, 5:03 PM

ശ്രീനഗര്‍: റിയാസി ഭീകരാക്രമണത്തിന് എട്ട് ദിവസം മുമ്പ് മൂന്ന് പാകിസ്ഥാന്‍ ഭീകരര്‍ക്ക് അഭയം നല്‍കിയത് ഖനി തൊഴിലാളിയായ ഹകം ഖാന്‍ എന്ന ഹക്കിന്‍ ദിന്‍ ആണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഉറുദുവും പഞ്ചാബിയും സംസാരിക്കുന്ന മൂന്ന് ഭീകരര്‍ ആക്രമണം നടന്ന ജൂണ്‍ 1 രാത്രി മുതല്‍ 9 വരെ ഖാന്റെ വീട്ടിലാണ് താമസിച്ചത്. ഖാന്‍ അവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും നല്‍കുക മാത്രമല്ല ആക്രമണം നടന്ന സ്ഥലം നിരീക്ഷിക്കാന്‍ സഹായിക്കുകയും ചെയ്‌തെന്ന് ഒരു എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജൂണ്‍ 15 ന് കേസ് ഏറ്റെടുത്ത ശേഷം ഹകമിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. അതിനുശേഷം മൂന്ന് തവണ ഇയാളെ ചോദ്യം ചെയ്തു.

ജൂണ്‍ 7 ന് ഹകം മൂന്ന് ഭീകരരെ ആക്രമണം നടന്ന റിയാസിയിലെ പൗനി പ്രദേശത്തേക്ക് ഇയാള്‍ കൊണ്ടുപോയി. വാഹനങ്ങള്‍ വേഗത കുറയ്ക്കുന്ന വളവ് ഭീകരര്‍ കണ്ടെത്തിയത് ഇങ്ങനെയാണെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നു.  

vachakam
vachakam
vachakam

ജൂണ്‍ 9ന് വൈകിട്ട് ശിവ് ഖോരിയില്‍ നിന്ന് കത്രയിലേക്കുള്ള യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെ പൂനി ഏരിയയിലെ ഈ വളവില്‍ വെച്ച് ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് വാഹനം സമീപത്തെ കൊക്കയിലേക്ക് വീഴുകയായിരുന്നു. ആക്രമണത്തില്‍ ഒരു കുട്ടിയടക്കം 9 പേര്‍ കൊല്ലപ്പെട്ടു.

ആക്രമണത്തിന് ശേഷം ഭീകരര്‍ രജൗരിയിലെ വനത്തിലേക്ക് ഓടി രക്ഷപ്പെട്ടതായി പോലീസ് സംശയിക്കുന്നു. ഹക്കമിനെ ചോദ്യം ചെയ്തതില്‍ നിന്ന് ഭീകരര്‍ എങ്ങനെ രക്ഷപ്പെട്ടു എന്നതിനെ കുറിച്ച് എന്‍ഐഎയ്ക്ക് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു.

റിയാസി ഭീകരാക്രമണത്തില്‍ല്‍ ലഷ്‌കറെ തൊയ്ബ നേതാവായ സജ്ജിദ് ജട്ടിന് പങ്കുണ്ടെന്ന് എന്‍ഐഎ സംശയിക്കുന്നു. പാകിസ്ഥാന്‍ പഞ്ചാബ് നിവാസിയായ ജട്ട് 10 ലക്ഷം രൂപ പാരിതോഷികം കൈപ്പറ്റിയതായും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. രജൗരി, പൂഞ്ച്, കത്തുവ എന്നിവിടങ്ങളിലെ കാടുകളില്‍ സഞ്ചരിക്കാന്‍ ആല്‍പൈന്‍ വെസ്റ്റ് എന്ന ആപ്ലിക്കേഷനാണ് ഭീകരരെ സഹായിക്കുന്നതെന്ന് എന്‍ഐഎ പറയുന്നു. ആല്‍പൈന്‍ വെസ്റ്റ് ആപ്പ് കലുങ്കുകള്‍, ഇടതൂര്‍ന്ന വനങ്ങള്‍, മറ്റ് തടസ്സങ്ങള്‍ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ നല്‍കുന്നതാണ് ആപ്പ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam