അയോധ്യയിലെ രാമക്ഷേത്രം സ്ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഭീഷണി: നിരോധിത സംഘടനയായ പിഎഫ്ഐയുടെ മൂന്ന് പ്രവര്‍ത്തകരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു

FEBRUARY 4, 2023, 11:44 AM

പട്‌ന:  നിരോധിത സംഘടനയായ പിഎഫ്ഐയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പ്രവര്‍ത്തകരെ മോത്തിഹാരി പോലീസിന്റെ സഹായത്തോടെ ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ കസ്റ്റഡിയിലെടുത്തു.

ബിഹാര്‍ പോലീസും കേന്ദ്ര ഏജന്‍സികളും പ്രതികളെ സംയുക്തമായി ചോദ്യം ചെയ്യം. അയോധ്യയിലെ രാമക്ഷേത്രം സ്ഫോടനത്തില്‍ തകര്‍ക്കുമെന്ന ഭീഷണിയുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ സംഘം ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കസ്റ്റഡിയിലുള്ള 3 യുവാക്കളെ എന്‍ഐഎ ചോദ്യം ചെയ്തുവരികയാണ്.

നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി റയാസിന്റെ വീട്ടിലും എന്‍ഐഎ സംഘം റെയ്ഡ് നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ദിവസം മുമ്പ് അയോധ്യയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അയോധ്യയില്‍ നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രം തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് വിവരം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam