ഇന്ത്യൻ വിപണിയെ മാത്രം ലക്ഷ്യമിട്ട് പുതിയ ബിയർ അവതരിപ്പിക്കാൻ ഒരുങ്ങി അന്താരാഷ്ട്ര മദ്യ നിർമാതാക്കളായ അൻഹ്യൂസർ-ബുഷ് ഇൻബെവ്. ബുദ്വെയ്സർ, കൊറോണ എക്സ്ട്രാ, ഹൊഗാർഡൻ തുടങ്ങിയ മുന്തിയ ഇനം ബിയറുകളുടെ നിർമാതാക്കളാണ് അൻഹ്യൂസർ-ബുഷ് ഇൻബെവ്.
സെവൻ റിവേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ബിയർ, ഗോതമ്പ് മുതലായ ഇന്ത്യയിൽ പ്രാദേശികമായി ലഭിക്കുന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് നിർമിക്കുകയെന്ന് നിർമാതാക്കൾ അറിയിച്ചു. ഇന്ത്യയിൽ മാത്രമായിരിക്കും ഈ ബിയർ ലഭ്യമാകുകയെന്നും വിദേശ വിപണിയെ തത്ക്കാലം ലക്ഷ്യമിടുന്നില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കർണാടകയിലും മഹാരാഷ്ട്രയിലുമാണ് ആദ്യമായി സെവൻ റിവേഴ്സ് ബിയർ പുറത്തിറക്കുക എന്നാണ് പുറത്തു വരുന്ന വിവരം. വിപണിയിൽ നിന്നുള്ള പ്രതികരണം നിരീക്ഷിച്ച ശേഷം ഡൽഹി, ഗോവ. ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കും വില്പന വ്യാപിപ്പിക്കും. ഇന്ത്യൻ രുചികളോട് ഇണങ്ങിനിൽക്കുന്ന ഉത്പന്നമായിരിക്കും സെവൻ റിവേഴ്സ് എന്നതുകൊണ്ട് തന്നെ വളരെ വേഗം വിപണി പിടിച്ചടക്കാൻ സാധിക്കുമെന്നാണ് നിർമാതാക്കൾ കണക്ക് കൂട്ടുന്നത്.
കർണാടകയിൽ സെവൻ റിവേഴ്സിന്റെ 500 മില്ലി ക്യാനിന് 130 രൂപയും മഹാരാഷ്ട്രയിൽ 500 മില്ലി ക്യാനിന് 165 രൂപയുമാണ് വില. ഗോതമ്പിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ബിയറിന് ഇന്ത്യയിൽ ഡിമാൻഡ് കൂടുതലായതിനാൽ വീര്യം കൂടിയ സ്ട്രോംഗ് വീറ്റ് ബിയറും വീര്യം കുറഞ്ഞ മൈൽഡ് വീറ്റ് ബിയറും ഉത്പാദിപ്പിക്കാനാണ് പദ്ധതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്