ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പുതിയ നിയമം 

NOVEMBER 24, 2022, 3:35 PM

ന്യൂഡല്‍ഹി: ഡിജറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് താക്കൂര്‍.

പത്രങ്ങളുടെ രജിസ്‌ട്രേഷന്‍ പ്രക്രിയ ലളിതമാക്കുമെന്നും 'പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്‌സ്' ആക്ടിന് പകരമായി പുതിയ നിയമം ഉടന്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഹിന്ദി പത്രം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഡിജിറ്റല്‍ മാധ്യമങ്ങള്‍ അവസരങ്ങളും വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്. ഇതില്‍ ഒരു സന്തുലനം കൊണ്ടുവരാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുതിയ ബില്‍ ഉടന്‍ കൊണ്ടുവരും.'-അനുരാഗ് താക്കൂര്‍ പറഞ്ഞു.

vachakam
vachakam
vachakam

നിലവില്‍ ഏകദേശം നാല് മാസമെടുക്കുന്ന പത്രങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ ഓണ്‍ലൈന്‍ വഴി ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന തരത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam