ചെന്നൈ: പ്രവർത്തന രഹിതമായ 600 മൊബൈൽ ടവറുകൾ തമിഴ്നാട്ടിൽ കാണാതായതായി പരാതി. ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 100 കോടി വിലമതിക്കുന്ന പ്രവർത്തനരഹിതമായ 600 മൊബൈൽ ടവറുകളാണ് വിവിധ ഇടങ്ങളിലായി മോഷണം പോയത്. മുംബൈ ആസ്ഥാനമായുള്ള കമ്പനി ചൊവ്വാഴ്ചയാണ് പരാതി നൽകിയത്.
തമിഴ്നാട്ടിൽ മാത്രം ആറായിരത്തോളം ടവറുകളുണ്ടായിരുന്നു. ചെന്നൈ പുരുഷവാക്കത്തുള്ള റീജണൽ ഓഫീസിനായിരുന്നു ചുമതല. 2018ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ എയര്‍സെല്‍ കമ്പനിയുടെതായിരുന്നു ഈ ടവറുകള്‍.
പിന്നീട് ഇവ ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഏറ്റെടുത്തു. 2018 മുതൽ ടവറുകൾ പ്രവർത്തന രഹിതമാണെന്നും മോഷ്ടാക്കൾ ഓരോന്നായി മോഷ്ടിക്കാൻ തുടങ്ങിയെന്നും കമ്പനി പരാതിയിൽ പറയുന്നു.
ദിവസങ്ങൾക്കു മുൻപു ടവറുകളുടെയും കണക്കെടുത്തപ്പോഴാണ് മോഷണം വ്യക്തമായത്. അധികം ആൾതാമസമില്ലാത്ത പ്രദശങ്ങളുണ്ടായിരുന്ന ടവറുകളാണ് അഴിച്ചെടുത്തു കൊണ്ടു പോയത്. 600 ടവറുകൾ മോഷ്ടിക്കപ്പെട്ടതായി കമ്പനി പരിശോധനയിൽ കണ്ടെത്തി. പരാതിയില്‍ ചെന്നൈ പൊലീസ് കേസ് എടുത്തിട്ടുണ്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്