നെറ്റ് പരീക്ഷ; ചോദ്യപേപ്പർ ഡാർക്ക് വെബിൽ 6 ലക്ഷം രൂപക്ക് വിൽപന നടന്നു

JUNE 21, 2024, 2:36 PM

ഡൽഹി: യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആറ് ലക്ഷം രൂപയ്ക്ക് ചോദ്യപേപ്പറുകൾ ഡാർക്ക് വെബിൽ വിറ്റതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തി.

പരീക്ഷയ്ക്ക് 48 മണിക്കൂർ മുമ്പ് ചോദ്യപേപ്പർ ചോർന്നതായും സിബിഐ കണ്ടെത്തി. സംഭവത്തിൽ സിബിഐ അന്വേഷണത്തിൻ്റെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നു.

സിബിഐ എഫ്ഐആറിൽ, നെറ്റ് ചോദ്യപേപ്പറുകളുടെ വിൽപ്പന ഡാർക്ക് വെബിലും ടെലിഗ്രാമിലും നടന്നതായി പറയുന്നു. സംഭവത്തിൽ ചില പരിശീലന കേന്ദ്രങ്ങളും സിബിഐയുടെ നിരീക്ഷണത്തിലാണ്.

vachakam
vachakam
vachakam

നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐയുടെ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam