നേപ്പാളില്‍ കാണാതായ വിമാനം തകർന്നു വീണെന്ന് സ്ഥിരീകരണം; ആരും രക്ഷപ്പെട്ടില്ലെന്ന് സൂചന

MAY 29, 2022, 5:25 PM

കാഠ്മണ്ഡു: നേപ്പാളിൽ നിന്ന് കാണാതായ താര എയർ വിമാനം തകർന്നതായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഗ്രാമവാസികൾ സൈന്യത്തെ അറിയിച്ചു.

നാല് ഇന്ത്യക്കാരടക്കം 22 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് സൂചന. മുംബൈയിൽ നിന്നുള്ള ഇന്ത്യക്കാരായിരുന്നു വിമാനത്തിൽ കൂടുതൽ . ഒരു കുടുംബത്തിലെ അംഗങ്ങളാണ് നാലുപേരുമെന്നാണ് വിവരം. 

സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ നീങ്ങുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. മുസ്‌തങ്ങിലെ കോവാങ് എന്ന സ്ഥലത്താണ് വിമാനം കണ്ടെത്തിയത്. വിമാനത്തിന്‍റെ സ്ഥിതി എന്തെന്ന് വ്യക്തമല്ല.

vachakam
vachakam
vachakam

നേപ്പാളിലെ പൊക്കാറയിൽ നിന്ന് ജോംസമിലേക്ക് പോവുകയായിരുന്നു വിമാനമാണ് രാവിലെ കാണാതായത്. വിമാനവുമായുള്ള എല്ലാ ബന്ധവും രാവിലെ 9.55 ഓടെ നഷ്ടപ്പെടുകയായിരുന്നു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam