നാഷണൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനും നോട്ടീസ്

FEBRUARY 23, 2021, 12:12 PM

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ളവർക്ക് ഡൽഹി ഹൈകോടതി നോട്ടീസ്. ബി.ജെ.പി എം.പി സുബ്രമണ്യൻ സ്വാമി നൽകിയ ഹർജിയിലാണ് നടപടി. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഓസ്‌കർ ഫെർണാണ്ടസ്, സുമൻ ദുബേ, സാം പിത്രോഡ എന്നിവർക്കും നോട്ടീസ് നൽകി.

ഏപ്രിൽ 12നകം മറുപടി നൽകാനും അതുവരെ വിചാരണ കോടതി നടപടികൾ സ്‌റ്റേ ചെയ്യാനുമാണ് ഉത്തരവ്. നാഷനൽ ഹെറാൾഡ് പത്രത്തിന്റെ കൈമാറ്റത്തിൽ വഞ്ചനയും സാമ്പത്തിക തട്ടിപ്പും ആരോപിച്ചാണ് സുബ്രമണ്യൻസ്വാമി ഹർജി നൽകിയത്.

കേസിൽ സുപ്രീംകോടതി രജിസ്ട്രി ഓഫീസർ, ആദായ നികുതി ഡെപ്യൂട്ടി കമീഷണർ തുടങ്ങിയ സാക്ഷികളെ വിളിച്ചുവരുത്തി തെളിവെടുക്കണമെന്ന് ഇദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. 

vachakam
vachakam
vachakam

എന്നാൽ, വിചാരണ കോടതി ഇത് അനുവദിച്ചില്ല. സ്വാമിയുടെ വിസ്താരത്തിന് ശേഷമേ ഇത് അനുവദിക്കൂവെന്ന് വിചാരണ കോടതി അറിയിച്ചിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം ഹൈകോടതിയെ സമീപിച്ചത്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam