മമത ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച്‌  നരേന്ദ്ര മോദി

APRIL 17, 2021, 3:57 PM

കൊല്‍ക്കത്ത:പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ. കൂച്ച്‌ ബിഹാറില്‍ നടന്ന വെടിവെപ്പിനെ മമത രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അസാന്‍സോളില്‍ സംഘടിപ്പിച്ച റാലിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൂച്ച്‌ ബിഹാറിലെ വെടിവെപ്പില്‍ മരിച്ചവരുടെ മൃതദേഹം ഉയര്‍ത്തി റാലി നടത്തണമെന്ന് ആഹ്വാനം ചെയ്യുന്ന മമതയുടെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെ രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി വിമര്‍ശിച്ചത്. സംഭവത്തെ എങ്ങനെയാണ് ദീദി രാഷ്ട്രീയവത്ക്കരിക്കുന്നതെന്ന് വ്യക്തമായെന്നും മൃതശരീരങ്ങളെപ്പോലും രാഷ്ട്രീയതാത്പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് മമത ചെയ്യുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

വെടിവെപ്പ് നടന്ന സീതല്‍കുച്ചി മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായ പാര്‍ത്ഥ പ്രതിം റായിയുമായി മമത നടത്തിയ സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ശബ്ദ സന്ദേശം പുറത്തുവന്ന സാഹചര്യത്തില്‍ മമത ബാനര്‍ജിക്കെതിരെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മമതയുടെ ശബ്ദ സന്ദേശം സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലാക്കുമെന്നും നടപടി എടുക്കണമെന്നും ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam