കോവിഡ് വൈറസിനെ  തുടച്ചു നീക്കാൻ കേന്ദ്രസര്‍ക്കാര്‍

MAY 11, 2021, 4:44 PM

ന്യൂഡല്‍ഹി:കോവിഡ്-19 വൈറസിനെ രാജ്യത്തു നിന്നും തുടച്ചു നീക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനായി കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കേന്ദ്രം ഇടതടവില്ലാതെ പ്രവര്‍ത്തിച്ചുവരുന്നു.കോ വിഡ്-19 നെ   പിടിച്ചുകെട്ടിയെന്ന് ആശ്വസിച്ചിരിക്കെയാണ് കോവിഡ്-19 ന്റെ രണ്ടാം തരംഗത്തിന്റെ വരവ്. ഇത് സ്ഥിതിഗതികള്‍ മോശമാക്കിയെങ്കിലും കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ പ്രത്യാഘാതങ്ങളില്‍ നിന്നും ഇന്ത്യന്‍ ജനതയെ രക്ഷിച്ചു.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ കോവിഡ്-19 പ്രതിരോധം  പരാജയപ്പെട്ടെന്നാണ് ചിലരുടെ വാദം. ഇത്തക്കാരുടെ കണ്ണു തുറപ്പിക്കുന്നതാണ് ബ്രിഹാന്‍ മുംബൈ കോര്‍പ്പറേഷന്‍ അദ്ധ്യക്ഷന്‍ ഇക്ബാല്‍ സിംഗ് ചഹലിന്റെ വെളിപ്പെടുത്തല്‍.കോര്‍പ്പറേഷന്‍ പരിധിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ചഹല്‍ വ്യക്തമാക്കുന്നത്.

അര്‍ദ്ധരാത്രി ക്ഷാമം നേരിട്ട ആശുപത്രികള്‍ക്കായി സെക്കന്റുകള്‍ക്കുള്ളില്‍ ഓക്‌സിജന്‍ നല്‍കിയ അനുഭവം പങ്കുവെച്ചാണ് ചഹല്‍ കേന്ദ്ര ഇടപെടല്‍ എങ്ങിനയെന്ന് വെളിപ്പെടുത്തുന്നത്. കോര്‍പ്പറേഷന്‍ പരിധിയിലെ ആറ് ആശുപത്രികളില്‍ ഏപ്രില്‍ 16 ന് ഓക്‌സിജന്‍ ക്ഷാമം നേരിട്ടതായി ചഹല്‍ പറഞ്ഞു. ആറ് ആശുപത്രികളിലുമായി ഏകദേശം 168 രോഗികളാണ് ഗുരുതരാവസ്ഥയില്‍ ഉണ്ടായത്. പ്രതിസന്ധി പരിഹരിക്കാന്‍ കരുതല്‍ ശേഖരവും എടുത്തു. എന്നാല്‍ ഇത് കാലിയാകാന്‍ ആരംഭിച്ചതോടെ 17 ന് രാവിലെ വിവരം അധികൃതരെ അറിയിച്ചു.

vachakam
vachakam
vachakam

ഫോണ്‍ താഴെവച്ച 15 സെക്കന്റിനുള്ളില്‍ ക്യാബിനറ്റ് സെക്രട്ടറി തിരിച്ചു വിളിച്ച്‌ വിവരം അന്വേഷിച്ചു. ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുണ്ടെന്നും, പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. ഉടനെ ജാംനഗറില്‍ നിന്നും 125 മെട്രിക് ടണ്‍ ഓക്‌സിജന്‍ അനുവദിക്കുകയായിരുന്നുവെന്ന് ചഹല്‍ പറഞ്ഞു.ഈ സംഭവത്തിന് പിന്നാലെ മുംബൈയുടെ കാര്യത്തില്‍ കേന്ദ്രം പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.നിലവില്‍ മുംബൈ കോര്‍പ്പറേഷന്‍ ഓക്‌സിജന്‍ ക്ഷാമം ചരിത്രമായെന്നും ചഹല്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam